National

ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകള്‍ ഇനിയും ബാക്കി

മുംബൈ: ബോളിവുഡിലെ എക്കാലത്തേയും സ്വപ്‌സുന്ദരിയും ചിത്രങ്ങളിലെ രാശിയുള്ള നടിയുമായി വാഴ്ത്തപ്പെട്ടിരുന്ന ശ്രീദേവിക്ക് എന്താണ് സംഭവിച്ചത്? അവരുടെ മരണം നടന്നിട്ട് വര്‍ഷങ്ങള്‍ പലത് കടുന്നുപോയെങ്കിലും അതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.

ദുബൈയില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവിയുടെ ചേതനയറ്റ ദേഹമാണ് പിന്നീട് തിരിച്ചെത്തിയത്. ബാത്ത്റൂമില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് ശ്രീദേവിയുടെ മൃതദേഹം 2018 ഫെബ്രുവരി 24ന് കണ്ടെത്തിയത്. ശ്രീദേവി മദ്യ ലഹരിയിലായിരുന്നുവെന്നും വൈകുന്നേരമായപ്പോള്‍ ശ്രീദേവിയെ വിളിച്ചുണര്‍ത്തി റെഡിയാവാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഭര്‍ത്താവായിരുന്ന ബോണി കപൂര്‍ അന്ന് പ്രതികരിച്ചത്.

ബോണി കപൂറിന്റെ വിശദീകരണത്തോട് അക്കാലത്ത് തന്നെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഭാര്യ ബാത്ത്റൂമില്‍ പോയാല്‍ സാധാരണ എല്ലാ ഭര്‍ത്താക്കന്മാരും റൂമില്‍ കാത്തുനില്‍ക്കുകയും ഒരുമിച്ച് പുറത്തേക്ക് ഇറങ്ങുകയുമാണ് പതിവ്. എന്തുകൊണ്ട് അത് സംഭവിച്ചില്ല, ഇന്നും ഉത്തരമില്ലാത്തതാണ് ആ ചോദ്യം.

ആഴമേറിയ ബാത്ത്ടബ്ബില്‍ മുങ്ങിയാണ് മരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, അവരുടെ തലയില്‍ ഉണ്ടായിരുന്ന മുറിവുകള്‍ എങ്ങനെ സംഭവിച്ചു? ശ്രീദേവിയും ബോണിയും തമ്മില്‍ ഉണ്ടായ വഴക്കിനിടെ ബോണി പിടിച്ച് തള്ളിയതാവാമെന്നും അങ്ങനെ ബാത്ത് ടബ്ബിലോ ഭിത്തിയിലോ തലയിടിച്ചതാവാമെന്നുമുള്ള സംശയം ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും ശ്വാസതടസം മൂലമാണ് മരണം സംഭവിച്ചതെന്നായിരുന്നു അന്നത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ദുരൂഹ സാഹചര്യത്തില്‍ അതി പ്രശസ്തയായ ഒരു ബോളിവുഡ് താരം മരിച്ചിട്ടും സമഗ്രമായ ഒരു അന്വേഷണം സംഭവിച്ചില്ല. ദുബൈ പോലീസിന്റെയും കോടതിയുടെയും അന്വേഷണത്തില്‍ ശ്രീദേവിയുടേത് സ്വാഭാവിക മരണമെന്ന് സര്‍ട്ടിഫൈ ചെയ്യപ്പെട്ടെങ്കിലും ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ മരണവുമായി ബന്ധപ്പെട്ട് അവശേഷിക്കുന്നു.

രൂപഭംഗിയുടെ അവസാന വാക്കായ ഒരു നടിയായിരുന്നു ശ്രീദേവി. സ്വ്നസുന്ദരി എന്ന് സംശയമേതും കൂടാതെ വിളിക്കാവുന്ന സ്ത്രീ സൗന്ദര്യത്തിന്റെ ഉടമകൂടിയായിരുന്നു അവര്‍. ചെറുപ്രായത്തില്‍ ബാലതാരമായി സിനിമയില്‍ എത്തിയ ശ്രീദേവി പിന്നീട് അനേകം ബ്ലോക്ക്ബസ്റ്റര്‍ സിനിമകളിലൂടെ കത്തിജ്വലിച്ചു നിന്ന അഭിനേത്രിയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ പ്രമുഖമായ അനേകം ഭാഷാ ചിത്രങ്ങളിലും ഒരുപോലെ തിളങ്ങിയ മറ്റൊരു ഇന്ത്യന്‍ നടിയുണ്ടോയെന്നത് സംശയമാണ്. എല്ലാ ഭാഷകളിലും ഒരുപോലെ താരമൂല്യമുള്ള നടിയായിരുന്നു ഒരു കാലത്ത് ക്യാമ്പസുകളുടെ ഹരമായ യുവാക്കളുടെ സ്വപ്‌നറാണിയായ ഈ നായിക.

മൂന്നാം പിറയായിരുന്നു ശ്രീദേവിയുടെ കരിയറിലെ മാസ്റ്റര്‍ പീസ്. അന്നത്തെ കാലത്ത് കമല്‍ ഹാസനും ശ്രീദേവിയുമായുള്ള പ്രണയം സിനിമാ ലോകത്ത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍, ആ പ്രണയം വിവാഹത്തിലെത്താതെ അവസാനിക്കുകയായിരുന്നു. പിന്നീട്, ദീര്‍ഘകാലത്തിന് ശേഷമായിരുന്നു തന്നെക്കാള്‍ ഏറെ പ്രായമുള്ള, രണ്ടു കുട്ടികളുടെ പിതാവുകൂടിയായ ബോണി കപൂറിനെ ശ്രീദേവി വിവാഹം കഴിക്കുന്നത്.

The post ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകള്‍ ഇനിയും ബാക്കി appeared first on Metro Journal Online.

See also  ഉത്തരാഖണ്ഡ് ഹിമപാതം: മരണം ഏഴായി: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

Related Articles

Back to top button