Education

മയിൽപീലിക്കാവ്: ഭാഗം 5

രചന: മിത്ര വിന്ദ

മൂന്നാമതും ഫോൺ റിങ് ചെയുകയും മീനാക്ഷി ഫോൺ എടുക്കുവാൻ തുനിഞ്ഞതും പിറകിൽ നിന്നൊരാൾ വന്നു ആ ഫോൺ എടുത്തു, നോക്കിയപ്പോൾ രുക്മിണി അമ്മയുടെ മകൻ…

മീനാക്ഷി ഭയന്ന് കൊണ്ട് പിന്നോട്ട് മാറി..

അവൻ അത് എടുത്തിട്ട് സ്‌പീക്കർ ഓൺ ചെയ്തു..

ഹെലോ, മീനൂട്ടി.. ശോഭചേച്ചിയാണ്..

മീനാക്ഷി ഞെട്ടി തരിച്ചുകൊണ്ട് ഫോണിൽ നോക്കി..

മോൾക്ക് ദേഷ്യം ഉണ്ടെന്നു അറിയാം, ചേച്ചിയോട് ക്ഷമിക്കണമ്, വേറെ വഴിയില്ല, അതുകൊണ്ട് ആണ്, ഞാൻ എന്റെ മോളുടെ അടുത്തേക്ക് പോകുവാ, മക്കൾ പറഞ്ഞു അവിടെ നില്കേണ്ടന്നു, മോളും എത്രയും പെട്ടന്ന് രക്ഷപെട്ടോ കുഞ്ഞേ, അവൻ,,ആ, ശ്രീഹരി,,,  അല്ലെങ്കിൽ നിന്നെയും വെച്ചേക്കില്ല ക്കെട്ടോ, നിന്നെപ്പോലെ സുന്ദരിയായ ഒരു പെൺകുട്ടിയെ കാണുമ്പോൾ അവനു ഇളകും… വെറും വൃത്തികെട്ടവൻ ആണ് കുഞ്ഞേ..
മോളെ… നീ കേൾക്കുന്നുണ്ടോ..

അവർ ചോദിച്ചതും മീനാക്ഷി മെല്ലെ മുഖം ഉയർത്തി ശ്രീഹരിയെ നോക്കി

മോളെ… മീനുട്ടി..

ആഹ് ചേച്ചി…

മോൾക്ക് ദേഷ്യം ആണല്ലേ… അറിയാം മോളെ.. പക്ഷെ ചേച്ചിക്ക് വേറെ വഴിയില്ലാരുന്നു.. അതാണ്. അവനൊരു ചെറ്റയാ മോളെ… നീ എത്രയും വേഗം പോയ്കൊണെ..

മീനാക്ഷിക്ക് തലകറങ്ങുന്നത് പോലെ തോന്നി..

അവൾ കുറച്ചുടെ പിന്നിലേക്ക് നീങ്ങി ഭിത്തിയിൽ ചാരി നിൽക്കുക ആണ്.

അവൻ ഫോൺ കൊണ്ട് പോയി അവളുടെ കൈയിൽ കൊടുത്തു.

“മോളെ മീനാക്ഷി…”

“ആഹ് ചേച്ചി…”

അവൾ വല്ല വിധേനയും അവരെ വിളിച്ചു.

“മോളെ…. ശ്രീഹരി എഴുന്നേറ്റോ ”

“ഇ…. ഇല്ല…. ചേച്ചി..”

“എന്റെ പൊന്നുമോളെ നീ രക്ഷപെട്ടോ കെട്ടോ… നിന്നെ പോലെ കാണാൻ കൊള്ളാവുന്ന ഒരു കുട്ടി എങ്ങനെ അവിടെ ഇനി ഒറ്റക്ക് കഴിയും, നിന്റെ മാനം പോകും കുട്ടി ”

അയാൾ അവളെ ഒന്ന് നോക്കി..

“മ്മ്…”

“മോളെ.. ഞാൻ വെയ്ക്കട്ടെ… നീ വിഷമിക്കരുത്… എന്റെ അവസ്ഥ കൊണ്ട് ആണ്…

“ശരി ചേച്ചി… വെച്ചോളൂ…”

“ആഹ് പിന്നെ മോളെ… നീ ഒന്നും വെച്ച് ഉണ്ടാക്കാൻ ഒന്നും നിൽക്കണ്ട കെട്ടോ.. വേഗം ഒറങ്ങിക്കോ അവിടെ നിന്ന്..”

അതും പറഞ്ഞു കാൾ കട്ട്‌ ആയി.
ശ്രീഹരി  പുറത്തേക്ക് ഇറങ്ങി പോയി..

ശ്രീഹരി എന്നാണ് അയാളുടെ പേര് എന്നവൾക്ക് ഇപ്പോളാണ് മനസിലായത്..

അവൻ അടുക്കളയിൽ ആണ് പോയതെന്ന് മീനാക്ഷിക്ക് മനസിലായി..

മീനാക്ഷി അങ്ങോട്ട് തല ചെരിച്ചു നോക്കി..

ചായ ഇടുവാൻ ഉള്ള ശ്രമത്തിൽ ആണ് അയാൾ..

താൻ ഇട്ടുകൊടുക്കണോ…. അവൾ ഓർത്തു..

ഓഹ് വേണ്ട, ഇയാളെ കുറിച്ച് ഇത്രയ്ക്ക് അറിഞ്ഞ സ്ഥിതിക്ക്,അതിന്റെ ആവശ്യം ഇല്ലെന്നവൾക്ക് തോന്നി.. .

ചായ ഇട്ടുകൊണ്ട് അവൻ മെല്ലെ അവന്റെ റൂമിലേക്ക് പോയി…

See also  150 കടന്ന് മുഷീർ ഖാന്റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യ ബി തകർച്ചയിൽ നിന്ന് മികച്ച സ്‌കോറിലേക്ക്

മീനാക്ഷി ആണെങ്കിൽ നിന്നിടത്തു നിന്നതേ ഒള്ളൂ..

എന്താണ് ചെയേണ്ടത് എന്ന് അവൾക്ക് ഒരു ഊഹവും ഇല്ലായിരുന്നു.

എന്തായാലും ജോലിക്ക് പോകാം എന്ന് അവൾ തീർച്ച പെടുത്തി.
തന്റെ മുറിയിലേക്ക് അവൾ മെല്ലെ നടന്നു..

കുറച്ചു കഴിഞ്ഞു മീനാക്ഷി ജോലിക്ക് പോകുവാനായി റെഡി ആയി വന്നു..

വേഗം രണ്ട് ദോശ എടുത്തു അവൾ കഴിച്ചു..

അവൾ നോക്കിയപ്പോൾ ശ്രീഹരി കുളി കഴിഞ്ഞു ഇറങ്ങി വരുന്നുണ്ടായിരുന്നു.. ഇന്നലെ കണ്ട ആൾ അല്ലേ ഇതെന്ന് അവൾ ഓർത്തു..

ഇപ്പോൾ ആൾക്ക് ഒരു മനുഷ്യക്കോലം ഒക്കെ ആയി എന്ന് അവൾക്ക് തോന്നി..

അവൻ ഹാളിൽ ഇറങ്ങി വന്നു ടീവി ഓൺ ചെയ്തു ഒരു കസേരയിൽ ഇരുന്ന്…

മീനാക്ഷി രണ്ടും കല്പിച്ചു കൊണ്ട് ഒരു പ്ലേറ്റിൽ മൂന്നു ദോശയും ഒരു ബൗളിൽ കുറച്ചു ചട്നിയും എടുത്തുകൊണ്ട് ഡൈനിങ്ങ് ടേബിളിൽ വെച്ചു… കുടിക്കാനായി ചായയും ചൂടുവെള്ളവും കൂടി അവൾ എടുത്തു വെച്ചിരുന്നു..

അവൾ തിരികെ അടുക്കളയിൽ പോയിട്ട് വന്നപ്പോളേക്കും ശ്രീഹരി ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു..

ഇന്ന് ജോലിക്ക് പോകണോ ഇല്ലയോ എന്ന സംശയം ആണ് മീനാക്ഷിക്ക് പെട്ടന്ന് ഉടലെടുത്തത്.. ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post മയിൽപീലിക്കാവ്: ഭാഗം 5 appeared first on Metro Journal Online.

Related Articles

Back to top button