Education

മംഗല്യ താലി: ഭാഗം 6

രചന: കാശിനാഥൻ

ഐശ്വര്യയും അനിരുദ്ധനും ബന്ധുമിത്രാദികളെ ഒക്കെ പരിചയപ്പെട്ടു നടന്നപ്പോൾ പാവം ഭദ്ര ഒരു മൂലയ്ക്ക് ഒതുങ്ങികൂടി നിന്നു.
അവൾക്ക് ആണെങ്കിൽ സങ്കടം വന്നിട്ട് വയ്യ.. ഇവിടുന്ന് എങ്ങോട്ടെങ്കിലും ഒന്ന് പോയാൽ മതിയെന്ന് മാത്രമായിരുന്നു അവളുടെ ഉള്ളിൽ.

മൂന്നു മാസം കൊണ്ട് ഹരിയെ മാറ്റിഎടുക്കാൻ ആവുമെന്ന് മഹാലക്ഷ്മി പറഞ്ഞത് ഓർത്തു മനമുരുകി അവൾ നിന്നു.

രാത്രിയിൽ എല്ലാവരും ഒന്നിച്ചിരുന്നു ആയിരുന്നു ആഹാരം കഴിച്ചത്.

മഹാലക്ഷ്മി വന്നിട്ട് ഭദ്രയെ പിടിച്ചു തന്റെ അരികിലിരുത്തിയപ്പോൾ ഐശ്വര്യയുടെ മുഖം ഇരുണ്ടു.

കുത്തി വീർപ്പിച്ച മുഖത്തോടെ ഇരിയ്ക്കുന്ന ഐശ്വര്യയെ നോക്കി ഭാമയും ലേഖയും ചിരിച്ചു.

പക്ഷെ ആരെയും കൂസാതെ മഹാലഷ്മി ഭദ്രയോട് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു ആഹാരം കഴിച്ചു.

മോൾക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ. ഉണ്ടെങ്കി lൽ അമ്മേടെ റൂമിലേക്ക് പോകാം.

കൈ കഴുകി തുടച്ച ശേഷം അവർ ഭദ്രയോട് ചോദിച്ചു.

അമ്മേടെ ഇഷ്ട്ടം പോലെ ചെയ്യാം…

ഹമ്… എങ്കിൽ എന്റെ റൂമിലേക്ക്പോകാം. ഹരികുട്ടൻ വന്ന ശേഷം മുകളിൽ കിടന്നാൽ മതി.

അവർ പറഞ്ഞതും ഭദ്ര തല കുലുക്കി.

ഐശ്വര്യ……മോള് പോയ്‌ കിടന്നോളു, ആകെ മടുത്തില്ലേയിന്നു.

ഭാമയോട് എന്തോ ചോദിച്ചുകൊണ്ട് നിന്ന ഐശ്വര്യയോട് മഹാലക്ഷ്മി പറഞ്ഞു.

അനിരുദ്ധൻ ആരെയോ ഫോണിൽ വിളിച്ചുകൊണ്ട് ഉമ്മറത്തു നിൽപ്പുണ്ട്. അവന്റെ അടുത്തേക്ക് മഹാലഷ്മി ഇറങ്ങി ചെന്നു.
ഒന്ന് രണ്ട് മിനിറ്റ്കൾക്ക് ഉള്ളിൽ അവൻ ഫോൺ കട്ട്‌ ചെയ്തു.

ഹരി ഇവിടെ ഇല്ലാത്ത സ്ഥിതിയ്ക്ക് മോനൊന്നു കാലത്തെ ഓഫീസിൽ പോകാൻ പറ്റുമോ. എന്നിട്ട് പെട്ടന്ന് മടങ്ങി പോന്നോളൂ. ആരും അവിടേക്ക് ചെന്നില്ലെങ്കിൽ ശരിയാവില്ലടാ..
അതുകൊണ്ട്.

ഹമ്… ഞാൻ പോയ്കോളാം അമ്മേ.. ഹരി എവിടെക്കാ പോയതു. ഹൈദരാബാദ് ട്രിപ്പ് അവൻ ക്യാൻസൽ ചെയ്തത് അല്ലെ. അമ്മ പകരം ആളെ വിട്ടത് ആയിരുല്ലോ.

എനിയ്ക്ക് അറിയില്ല മോനേ, ഞാൻ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്.. എനിയ്ക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ല. ഭദ്രയാണെങ്കിൽ ആകെ സങ്കടത്തിലാ.

അമ്മ ആ ക്കുട്ടിയെ സാധാനിപ്പിയ്ക്ക്. നമുക്ക് എങ്ങനെയെങ്കിലും നാളെ അവനെ വിളിച്ചു വരുത്താം. പോളേട്ടന്റെ ഫോണും ഓഫ് ആയിട്ടിരിക്കുവാ. അതുകൊണ്ട് രണ്ടാളും കൂടി ഒരുമിച്ചു എവിടെയെങ്കിലും കാണും.

അനിരുദ്ധൻ അമ്മയെ അശ്വസിപ്പിച്ചു.

മോൻ പോയ്‌ കിടന്നോളു, ഐശ്വര്യ റൂമിലേക്ക് പോയി.
അവന്റെ തോളിൽ ഒന്ന് തട്ടിയിട്ട് മഹാലക്ഷ്മി കണ്ണു തുടച്ചു.

അമ്മേ…. അമ്മ കരയണ്ടന്നേ.. പെട്ടെന്ന് ഇങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ടാണ് അവനു ടെൻഷൻ ആയതു. പതിയെ അവൻ ഭദ്രയെ മനസിലാക്കും.അവളോടും അമ്മയൊന്നു പറഞ്ഞു കൊടുക്ക്.അതൊരു പാവം കുട്ടിയല്ലേ.

മ്മ്… മോൻ ചെല്ല്. ഞാൻ പറഞ്ഞോളാം.

See also  15 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചു; നടൻ ജയം രവിയും ആരതിയും വിവാഹ മോചിതരായി

അവർ മകനെ അകത്തേക്ക് പറഞ്ഞു വിട്ടു. എന്നിട്ട് കുറച്ചു സമയം ഉമ്മറത്ത് അങ്ങനെയിരുന്നു.

മംഗലത്തു വീട്ടിലെ ജയപ്രകാശിനും മഹാലക്ഷ്മിയ്ക്കും രണ്ട് മക്കളാണ് അനിരുദ്ധനും ഹരിനാരായണനും..

ജയപ്രകാശും അയാളുടെ അച്ഛനുമൊക്കെ വർഷങ്ങളായിട്ട് ബിസിനസ് ചെയ്യുകയാണ്. ചെറിയ ഒരു പലചരക്കു കട നടത്തി തുടങ്ങിയവർ ഇന്ന് മൂന്നാല് ജില്ലകളിലായ് സൂപ്പർ മാർക്കറ്റും, അതുപോലെ തന്നേ ടെക്സ് സ്റ്റൈൽസ് ഷോപ്പും ഒക്കെ നടത്തുകയാണ്.

അഞ്ച് വർഷം മുന്നേ ഒരു ആക്‌സിഡന്റ് സംഭവിച്ചു ജയ പ്രകാശ് മരിച്ചു. അതിനു ശേഷം മഹാലക്ഷ്മിയും മക്കളും കൂടിയാണ് കാര്യങ്ങൾ ഒക്കെ നടത്തിപോരുന്നത്. ഇപ്പൊ ആറേഴ്‌ മാസം ആയിട്ട് മഹാലഷ്മിയ്ക്ക് ഓരോ ആരോഗ്യ പ്രശ്നങ്ങൾ വന്നു തുടങ്ങി. പിന്നീട് അവരു ഇടയ്ക്കക്കെ മാത്രം ഒന്ന് പോയി വരുമെന്ന് മാത്രം.

ജയ പ്രകാശിന്റെ അച്ഛൻ തുടങ്ങിയ ഒരു അനാഥാലയം ഉണ്ട്.. അവിടെ വളർന്ന ഒരു പെൺകുട്ടി ആയിരുന്നു ഭദ്ര.22വർഷങ്ങൾക്ക് മുന്നേ അവളെയാരോ ഉപേക്ഷിച്ചു പോയതാണ്.. അന്നവൾക്ക് നാലോ അഞ്ചോ മാസം മാത്രമായിരുന്നു പ്രായം. ഒരുപാട് വെളുത്തു തുടുത്ത സുന്ദരി ഒന്നുമല്ലങ്കിലും ശാലീനത നിറഞ്ഞ നല്ലോരു പെൺകിടാവ് ആയിരുന്നവൾ.
നന്നായി പഠിക്കുന്ന ഒരു കുട്ടിയാണ് ഭദ്ര.. പി ജി ഫൈനൽ ഇയർ ആണ്. പഠിപ്പ് തീരാൻ ഇനി കുറച്ചു മാസങ്ങൾ കൂടി വേണ്ടി വരും. അതൊക്കെ താൻ നോക്കിക്കോളാം മോള് ഈ കല്യാണത്തിന് സമ്മതിക്കണം എന്നൊക്കെ പറഞ്ഞു ഒരു തരത്തിൽ മഹാലക്ഷ്മി, ഹരിയും ആയുള്ള വിവാഹത്തിന് ഭദ്രയെ കൊണ്ട് സമ്മതിപ്പിച്ചു.
. പക്ഷെ അവനു ഒരിക്കലും അവളോട് താല്പര്യമില്ലന്നുള്ളത് പാവം ഭദ്ര അറിഞ്ഞിരുന്നില്ല….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post മംഗല്യ താലി: ഭാഗം 6 appeared first on Metro Journal Online.

Related Articles

Back to top button