നീലേശ്വരം വെടിക്കെട്ടപകടം: എട്ട് പേർക്കെതിരെ കേസ്

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ചന്ദ്രശേഖരന്‍, ഭരതന്‍, എ വി ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍, ബാബു, രാജേഷ്, ശശി എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തുമോയെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നൂറുകണക്കിനാളുകള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ജനവികാരം പരിഗണിച്ചായിരിക്കും പോലീസ് ഇടപെടലുകള്‍ ഉണ്ടാകുക.
സംഭവത്തില്‍ ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. കടുത്ത നടപടി തന്നെ വിഷയത്തിലുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
അപകടത്തില്‍ 154 പേര്‍ക്കാണ് പരിക്കേറ്റത്. 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തില്‍ പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
പരിക്കേറ്റവരില്‍ സന്ദീപ് എന്ന ആളുടെ നില അതീവ ഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ് സന്ദീപിനെ പുലര്‍ച്ചെ പെരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ പരിയാരത്ത് അഞ്ച് പേരാണ് ചികിത്സയിലുള്ളത്.
The post നീലേശ്വരം വെടിക്കെട്ടപകടം: എട്ട് പേർക്കെതിരെ കേസ് appeared first on Metro Journal Online.