Kerala

അനുമതിയില്ലാതെ ശബരിമലയിലെ സ്വർണപ്പാളികൾ ഇളക്കി മാറ്റിയത് അനുചിതം; റിപ്പോർട്ട് തേടി ഹൈക്കോടതി

മുൻകൂർ അനുമതിയില്ലാതെ ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. സ്‌പെഷ്യൽ കമ്മീഷണറുടെ മുൻകൂർ അനുമതി വേണമെന്ന് ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവ് അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി

കോടതിയിൽ നിന്ന് അനുമതി തേടാൻ സമയമുണ്ടായിരുന്നല്ലോയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ വെള്ളിയാഴ്ച റിപ്പോർട്ട് നൽകാൻ ദേവസ്വം ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ നന്നാക്കാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി

കോടതി അനുമതിയില്ലാതെ സ്വർണപ്പാളികൾ ഇളക്കിയെന്നാണ് സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്തെ സ്വർണപ്പണികൾ നടത്താവൂവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
 

See also  വഞ്ചിയൂരിൽ സിപിഎം 200 കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ഇരുപാർട്ടികളും തമ്മിൽ സംഘർഷം

Related Articles

Back to top button