Education

കോൺഗ്രസ് സ്ഥാനാർഥി പട്ടിക ആയെന്ന് സൂചന

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയായെന്ന് സൂചന. പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥിയാകുമെന്നാണ് വിവരം. ചേലക്കരയിൽ രമ്യ ഹരിദാസും സ്ഥാനാർഥിയായേക്കും.

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ സ്ഥാനാർഥിയായി കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥികളെയും പ്രഖ്യാപിക്കാനൊരുങ്ങുന്നത്. ഹൈക്കമാൻഡിന് നൽകിയ പട്ടികയിൽ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാർഥികളുടെ പേരുകൾ മാത്രമാണ് നൽകിയിട്ടുള്ളത്.

See also  അടുത്ത രണ്ട് ദിവസം ഡ്രൈ ഡേ

Related Articles

Back to top button