Education

നിശാഗന്ധി: ഭാഗം 54

രചന: ദേവ ശ്രീ

” ഇത്രമേൽ മനോഹരമായി ഇവളെ സ്നേഹിക്കാൻ നിനക്കെ കഴിയൂ…. ”
സെലിൻ അമീറിനെ ഒന്ന് പുണർന്നു…..
ശ്രീനന്ദയെയും
കെട്ടിപിടിച്ചു ഉമ്മ വെച്ചു….

” രണ്ടുപേരുടെയും സൗകര്യം പോലെ ഉമ്മച്ചിയുമ്മയെയും കൂട്ടി അവിടേക്ക് വരണം…. ”
കാറിൽ കയറുന്നതിനു മുൻപായി സെലിൻ ഓർമിപ്പിച്ചു…..

” നല്ലത് മാത്രം വരുത്തട്ടെ… ”
റോയിച്ചൻ അമീറിനെ പുണർന്നു… ശ്രീനന്ദയെയും….
കാറ്‌ കണ്ണിൽ നിന്നും മറയുംവരെ അമീറും ശ്രീനന്ദയും കൈകൾ വീശി…..

പരസ്പരം രണ്ടുപേരും ഒന്ന് നോക്കിയതും അമീർ അവളുടെ തോളിൽ കൈയിട്ട് ചേർത്ത് പിടിച്ചു അകത്തേക്ക് കയറി……

 

🔥🔥🔥🔥🔥🔥🔥🔥

” ഇവിടെ തൂത്തും തുടച്ചും കഴുകിയും മോറിയും മതിയായെനിക്ക്… ”
പ്ലെറ്റ് ഒന്ന് കഴുകി സിങ്കിലേക്ക് തന്നെ ഇട്ട് ദേഷ്യത്തിൽ പറഞ്ഞു ശ്രീലക്ഷ്മി…..

” അല്ലാതെ നിന്നെ രാജകുമാരിയായി വാഴിക്കാൻ കൊണ്ട് വന്നതൊന്നുമല്ലല്ലോ…. ”
ഹാളിലിരുന്ന മഹേശ്വരിയമ്മ ഉറക്കെ പറഞ്ഞു….

” എന്ന് കരുതി ഇവിടെ വേലക്കാരിയായികോളാം എന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല…. ”
ശ്രീലക്ഷ്മി ഹാളിലേക്ക് ചീറി വന്നു….

” ഓരോ കർമഫലം… അല്ലാണ്ട് എന്ത്‌ പറയാൻ….
നല്ലൊരു കൊച്ചിനെ കെട്ടിച്ചോടുത്തതാണ്…. അനുഭവിക്കാൻ യോഗം ഇതൊക്കെ ആകും…. ”
നഷ്ട്ടം പോലെയുള്ള മഹേശ്വരിയമ്മയുടെ വാക്കുകൾ….

” എന്താ ഇവിടെ….? ”
മഹിയുടെ ശബ്ദം ഉയർന്നു….

” എനിക്ക് വയ്യാ ഇവിടെ ഇങ്ങനെ പട്ടിയെ പോലെ പണിയെടുക്കാൻ…”

” ലച്ചു നീ ഇങ്ങു വന്നെ…. ”
മഹി അവളുടെ കൈ പിടിച്ചു അകത്തേക്ക് നടന്നു….

” നീ എന്താടി വിവരക്കേട് വിളിച്ചു പറയുന്നത്…..
ഇത് നിന്റെ വീടല്ലേ….
നമ്മുക്ക് വെച്ചുണ്ടാക്കുന്നതും എന്റേം നിന്റെം തുണികൾ അലക്കുന്നതും ആണോ നിനക്ക് ബുദ്ധിമുട്ട്….
ഇപ്പോഴത്തെ എന്റെ ഈ കഷ്ട്ടക്കാലം എല്ലാം കഴിഞ്ഞാൽ നീ ഇവിടെ നിനക്ക് ചുറ്റും പരിചാരകരുമായി രാജകുമാരിയെ പോലെ കഴിയാം…… ”

ശ്രീലക്ഷ്മിയുടെ ഉള്ളം തണുത്തു….
” മഹിയേട്ടാ… എനിക്ക് രാജകുമാരിയൊന്നും ആവേണ്ട….
പെട്ടെന്നുള്ള സങ്കടത്തിൽ ഞാൻ പറഞ്ഞതാ… ഇനി ഉണ്ടാവില്ല…. ”

അവനെ പുണർന്നവൾ……

” നീ കുറച്ചു സമീപനം പാലിക്കണം….. തൊട്ടതിനും പിടിച്ചതിനും എടുത്തു ചാടരുത് അമ്മയോട്…. കണ്ടോ അമ്മ ഇപ്പൊ തന്നെ നിന്നെയും മറ്റവളെയും താരതമ്യം ചെയ്തു…. അതൊന്നും എനിക്ക് സഹിക്കില്ല ലച്ചു….
നീ എന്റെ ഭാഗ്യമാണ്….
ആ നിന്നെ ആരും ഒന്നും പറയുന്നത് എനിക്ക് ഇഷ്ട്ടമല്ല…. ”

അവന്റെ നെഞ്ചിലൊന്ന് മുത്തിയവൾ….

” ഇനി ഉണ്ടാവാതെ ഞാൻ നോക്കി കോളാം മഹിയേട്ടാ…. ഏട്ടന്റെ സന്തോഷമാണ് എന്റേം….. ”

See also  ദുബൈ ടാക്‌സിയിലേക്ക് 250 ഇലട്രിക് കാറുകള്‍ കൂടി

” എന്നാ ഏട്ടന്റെ മുത്ത് കുറച്ചു നേരം കിടന്നോ… ഞാൻ ഇപ്പൊ വരാം…. ”
സ്വർഗ ജീവിതം സ്വപ്നം കാണുന്നവളെ ബെഡിലിരുത്തി മഹി പുറത്തേക്ക് ഇറങ്ങി….

” ഓഹ്… ഓരോ തലവേദന…. ”
മഹി പിറുപിറുത്തു…

” എന്റെ അമ്മേ…. ഇവളും കൂടെ പോയാൽ തനിയെ പണിയെടുക്കേണ്ടി വരും… ഒരു ജോലിക്കാരിയെ വെക്കാനുള്ള കഴിവൊന്നും എനിക്കില്ല….
അതോണ്ട് കണ്ടും കേട്ടും നിൽക്കണം….. ”
മഹി പറഞ്ഞതും മഹേശ്വരിയമ്മ അവനെ തറപ്പിച്ചൊന്നു നോക്കി…..

” ഇവളെ മെരുക്കാനുള്ള കഴിവ് ആദ്യത്തെതിൽ കാണിച്ചിരുന്നെങ്കിൽ നീ ഇങ്ങനെ ആവില്ലായിരുന്നു…. ”
മഹി അമ്മയെ ഒന്ന് നോക്കി….

ശരിയാണ്….
ഓരോ തവണ ശ്രീലക്ഷ്മിയെ പ്രാപിക്കുമ്പോഴും ശ്രീനന്ദയാണ് മനസ്സിൽ….
അമീറിനെ ഇല്ലാതെ ആക്കിയാണേലും അവളെ സ്വന്തമാക്കണം… അതുവരെ മാത്രം ശ്രീലക്ഷ്മി ഈ വീട്ടിൽ ഉണ്ടാവൂ…..
മഹി കണക്കുകൾ കൂട്ടി…..

 

രാത്രി തന്റെ അരികിൽ കിടക്കുന്നവനെ ശ്രീലക്ഷ്മി കണ്ണെടുക്കാതെ നോക്കി…..
” എന്ത്‌ ഭംഗിയാ നിങ്ങളെ കാണാൻ… കണ്ണെടുക്കാൻ തോന്നില്ല….. ”

” എങ്കിൽ എന്റെ ലച്ചുക്കുട്ടി കണ്ണെടുക്കണ്ട….. ”
മഹി അവളുടെ അരയിലൂടെ കയ്യിട്ട് അവളെ ശരീരത്തിലേക്ക് അമർത്തി….

” ഈ നാട്ടിൽ ഇത്രേം സൗന്ദര്യമുള്ള ഒരു ചെറുപ്പക്കാരൻ ഇല്ല… കാണുമ്പോൾ കടിച്ചു തിന്നാൻ തോന്നും…. ”
മഹിക്ക് അവളുടെ വാക്കുകൾ നന്നേ ഇഷ്ട്ടപ്പെട്ടു…..

എപ്പോഴും താൻ ആഗ്രഹിച്ചത് പെൺകുട്ടികളുടെ കണ്ണുകളിലെ ഈ ആരാധനയാണ്….

” അത്രേം കൊതി ഉണ്ടേൽ കടിച്ചു തിന്നോ നീ……
എനിക്കും ഇഷ്ട്ടാ അതെല്ലാം…. ”

ശ്രീലക്ഷ്മി വിരലുകൾ കൊണ്ടും നാവ് കൊണ്ടും അവനെ ആകെയൊന്നു ഉഴിഞ്ഞു…. അവന്റെ മുന്നിൽ ഒരു വേശ്യയെ പോലെയായിരുന്നു….
അവനെ ശരീരത്തിനടിയിലാക്കി ചുണ്ടുകൾ കവർന്നും അവന്റെ വിരിഞ്ഞ മാറിടം നുണഞ്ഞു രതി മൂർച്ച നടത്തിയവൾ……

ഞൊടിയിടയിൽ ശ്രീലക്ഷ്മിയെ മറിച്ചിട്ട് മഹി അവളുടെ ശരീരത്തിലേക്ക് അമർന്നു….
തന്റെ മുന്നിൽ അനാവൃതമായി കാണുന്ന അവളുടെ നഗ്നത അവനെ ശ്രീനന്ദയെ ഓർമിപ്പിച്ചു…

അവൾ ഒളിപ്പിച്ചു വെച്ച ആ മാണിക്യത്തിന്റെ മൃദുലതയും തന്റെ കൈകൾ പല തവണ തഴുകിയ അവളുടെ പഞ്ഞി പോലുള്ള മാറിടങ്ങളും ഓർമ വന്നതും അവനിലെ വികാരം മൂർച്ഛിച്ചു….
അവനിൽ വന്യത നിറഞ്ഞതും ശ്രീനന്ദയെ മനസ്സിൽ നിറച്ചു കൊണ്ട് അവളെയാണ് പ്രാപിക്കുന്നതെന്ന ചിന്തയിൽ ശ്രീലക്ഷ്മിയിലെക്ക് പടർന്നു കയറി…,

തളർന്നു വീണതും വല്ലാത്തൊരു നിരാശയോടെ മഹി പുറം തിരിഞ്ഞു കിടന്നു….
അരികിൽ അവളായിരുന്നെങ്കിൽ എന്ന് വല്ലാതെ മോഹിച്ചു പോയി…..

 

❤️❤️❤️❤️❤️❤️❤️❤️❤️

“ഇത് എന്താ ഇപ്പൊ ഒരു വെപ്പ്….”
അമീർ ശ്രീനന്ദയുടെ പിന്നിൽ വന്നു നിന്നു….

See also  പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ മുരളീധരൻ

” ഇത്തിരി കൊണ്ടാട്ടം വറക്കുകയാണ്….. ”
ശ്രീനന്ദ പറഞ്ഞതും അമീർ പതിയെ അവളുടെ ശരീരത്തിലേക്ക് അമർന്നു…..

 

ശ്രീനന്ദ അടിമുടി വിറച്ചു പോയതും അമീർ അവളെ പുറകിൽ നിന്ന് പുണർന്നു…..

” അമീറെ വിട്…. ഉമ്മച്ചിയുമ്മ എങ്ങാനും കണ്ടാൽ…. ”

” അപ്പൊ ഉമ്മച്ചിയുമ്മ കണ്ടാലേ എന്റെ നന്ദക്കുട്ടിക്ക് പ്രശ്നമള്ളൂ ലെ……”
അവന്റെ താടി തോളിൽ അമർത്തി വെച്ചു കള്ള ചിരിയോടെ പറഞ്ഞു ….

 

” ദേ കളിക്കാൻ നിക്കല്ലേ….
മാറി നിക്ക്… ”
ശ്രീനന്ദ ഒന്ന് പുളഞ്ഞു….

“നല്ല സുഖമുണ്ട് ഇങ്ങനെ നിൽക്കാൻ….”
ആർദ്രമായ ശബ്ദത്തോടെ പറഞ്ഞവൻ…..

തളർന്നു പോയവൾ…..

” ഞാൻ വറുക്കാം…. ”
അമീർ ചട്ടുകം അവളുടെ കയ്യിൽ നിന്നു വാങ്ങി…

ശ്രീനന്ദ മാറി നിൽക്കാൻ ശ്രമിച്ചതും അവൻ അവളിലെ പിടുത്തം മുറുക്കി…..
” അടങ്ങി നിക്കടി…. ”
അവളെയും ചേർത്ത് പിടിച്ചു അമീർ ചട്ടുകം ഇളക്കി….

അവന്റെ ചെറിയ താടി രോമങ്ങൾ മുഖത്ത് തട്ടിയതും ശ്രീനന്ദയിൽ ഒരു സ്ഫോടനം തന്നെ ഉണ്ടായി….

” അമീറെ എനിക്ക് ഇക്കിളിയാവുന്നു….. ”
ശ്രീനന്ദ കുതറി….

ആ നിമിഷം അമീർ അവളുടെ കവിളിൽ ഉമ്മ വെച്ചു….

” അടങ്ങി നിന്നില്ലെങ്കിൽ ഇനിയും കിട്ടും…. ”

ശ്രീനന്ദ അനങ്ങിയില്ല….

” ഒന്നുക്കൂടെ തന്നാലോ… വേഗത്തിൽ ആയത് കാരണം ഒന്നാസ്വദിക്കാൻ കഴിഞ്ഞില്ല….. ”

അവന്റെ കയ്യിലൊന്നു പിച്ചി വിട്ടവൾ…..

അവന്റെ കൈ വിരലുകൾ അന്നേരം അവളുടെ കൈ തണ്ടയിൽ ചിത്രം വരച്ചിരുന്നു……
ആ ഒഴുക്കിലവൾ സ്വയം മറന്നു പോയി….
ഹൃദയം പുളകിതമായി….
ശരീരം തളർന്നു….

” ഇത്രേ ഉള്ളൂ ന്റെ പെണ്ണ്…. ”
തളർന്നത് പോലെയുള്ള അവളുടെ നിൽപ്പ് കണ്ട് അവൻ ചോദിച്ചു….

ഉമിനീര് ഇറക്കി വിട്ടവൾ….

” ആദ്യമായത് കൊണ്ടായിരിക്കും….. ”
അമീർ പറഞ്ഞു കൊണ്ട് ഉറക്കെ ചിരിച്ചു…..

ശ്രീനന്ദ മുഖം ഉയർത്തി നോക്കെ നോക്കിയള്ളൂ….

ചട്ടിയിൽ കിടന്ന കൈപ്പ കൊണ്ടാട്ടം കരിഞ്ഞു പോയിരുന്നു…..

വേഗം തവി വാങ്ങി അവനെ തള്ളി മാറ്റി എണ്ണയിൽ നിന്നും കോരിയെടുത്തവൾ….

” സമാധാനമായോ….? ”
ഗ്യാസ് സിമ്മിലിട്ട് ദേഷ്യം മുഖത്തു വരുത്തി ചോദിച്ചവൾ…..

 

“ഒരു പൂച്ച കുഞ്ഞിനെ പോലെ എന്റെ നെഞ്ചിൽ ചേർന്ന് നിന്നവളാ… ഇപ്പൊ എന്താ പെണ്ണിന്റ ശൗര്യം….”
ചുണ്ടിൽ വിരലമർത്തി പറഞ്ഞവൻ…..

” നീ പോയെ…. എനിക്ക് ഉമ്മച്ചിമ്മക്ക് മരുന്ന് കൊടുക്കാനുള്ളതാണ്…. ”
ശ്രീനന്ദ മുഖം കൊടുക്കാതെ പറഞ്ഞു….

” നിന്നെ ഞാൻ എടുത്തോളാം…. ”
അമീർ അവളുടെ കൈ തണ്ടയിൽ വേദനിപ്പിക്കാതെയൊന്ന് നുള്ളി കൊണ്ട് പറഞ്ഞു…..

See also  15 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചു; നടൻ ജയം രവിയും ആരതിയും വിവാഹ മോചിതരായി

 

അമീർ പോയതും കഴിഞ്ഞു പോയ നിമിഷങ്ങളുടെ ആലസ്യമായിരുന്നു അവളിൽ….
വല്ലാത്തൊരു നിറവ്…. ഇന്നോളം അനുഭവിക്കാത്ത അനുഭൂതി…
ആ കരവലയത്തിലങ്ങനെ അവന്റെ നെഞ്ചോടു ചേർന്ന് നിൽക്കാൻ കൊതി തോന്നി അവൾക്ക്….

” അതെയ് ഇങ്ങനെ സ്വപ്നം കണ്ട് നിന്നാൽ വീണ്ടും കരിയും…. ”
അമീർ അവളുടെ കാതോരം വന്നു പറഞ്ഞു…..
ശ്രീനന്ദയൊന്നു ഞെട്ടി…

അമീർ അവന്റെ വെള്ളാരം കണ്ണുകൾ ചെറുതാക്കി ചിരിച്ചു……

 

രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോഴും അവരുടെ കണ്ണുകൾ തമ്മിൽ പലപ്പോഴും ഇടഞ്ഞു….
പലതും കണ്ടില്ലെന്ന് നടിച്ചവർ…..

 

രാത്രിയിൽ പാത്രങ്ങളെല്ലാം കഴുകി അടുക്കളയൊതുക്കി ശ്രീനന്ദ മുറിയിലേക്ക് പോകുമ്പോഴാണ് കോലായിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്….

പതിയെ അവൾ കോലായിലേക്ക് നടന്നു….
ഉമ്മറപടിയിൽ മാനം നോക്കി കിടക്കുന്നവനെ കാണെ സ്നേഹം നിറഞ്ഞൊഴുകി…..

” കിടക്കുന്നില്ലേ…. ”

 

” കിടക്കാം…. നീ ഇവിടെ വാ…. ”
അമീർ വിളിച്ചതും ശ്രീനന്ദ തിരിഞ്ഞു നടക്കാൻ തുടങ്ങി….

” എടി പെണ്ണെ… നിന്നെ ഞാൻ ഒന്നും ചെയ്യില്ല…. നമ്മുക്ക് കുറച്ചു നേരം ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാം…. ”
അമീർ വിളിച്ചു പറഞ്ഞതും ശ്രീനന്ദ അവന്റെ അരികിൽ വന്നു അവൻ ഇരിക്കുന്നതിന്റെ തൊട്ട് മുകളിൽ കയറി ഇരുന്നു….

അമീറൊന്ന് തല ചെരിച്ചവളെ നോക്കി….
ദൂരേ ഇരുട്ടിലേക്ക് നോക്കിയിരിക്കുന്നവളെ കാണെ ചിരി വന്നവന്….
അവളുടെ കൈകൾ വലിച്ചെടുത്തു അവന്റ കൈക്കുള്ളിലാക്കിയവൻ….

” എന്തെങ്കിലും പറയെന്റെ പെണ്ണെ…. ”
മൗനം ബേധിച്ചു കൊണ്ട് അമീർ പറഞ്ഞു…..

” എനിക്കൊന്നും പറയാൻ ഇല്ല… ഞാൻ പോയി കിടന്നോട്ടെ…. ”
ശ്രീനന്ദ വിറച്ചു കൊണ്ട് പറഞ്ഞു….

” ഇപ്പോഴോ… കുറച്ചു കഴിഞ്ഞിട്ട് കിടക്കാം…. നമ്മുക്ക് ഈ ആകാശവും അമ്പിളിമാമനെയും നക്ഷത്രങ്ങളെയും നോക്കി ഇത്തിരി നേരം ഇരിക്കാം…. ”

ശ്രീനന്ദ ചിരിയോടെ അവന്റെ അരികിലേക്ക് ഇറങ്ങിയിരുന്നു….

അമീറിന് വല്ലാത്ത സന്തോഷം തോന്നി….
ഉമ്മ വെച്ചാൽ കുട്ടികൾ ഉണ്ടാകും എന്ന് കരുതുന്ന ടീമാ… ഇതിനെ ഒന്ന് മെരുക്കാൻ സമയം ഏറെ വേണം എന്ന് കരുതി….
അമീർ അവളുടെ തോളിലേക്ക് കയ്യിട്ട് നെഞ്ചോട് ചേർത്ത് പിടിച്ചു…..

” എന്റെ പെണ്ണെ എന്റെ ഹൃദയം തുടിക്കുന്നത് പോലും നിനക്ക് വേണ്ടിയാണ്….
അവന്റെ ഹൃദയം അലമുറയിട്ടു….
ചുണ്ടുകൾ അവളുടെ മൂർദ്ധാവിൽ പതിഞ്ഞതും ശ്രീനന്ദ ഒന്നുക്കൂടെ അവനിലേക്ക് പറ്റി ചേർന്നു…………..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post നിശാഗന്ധി: ഭാഗം 54 appeared first on Metro Journal Online.

Related Articles

Back to top button