എവി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി പി സരിൻ; കോൺഗ്രസിന് പുറത്തേക്കോ

കോൺഗ്രസ് വിട്ട മുൻ ഡിസിസി പ്രസിഡന്റും മുൻ എംഎൽഎയുമായ എ വി ഗോപിനാഥിനെ സന്ദർശിച്ച് ഡോ. പി സരിൻ. പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിൽ പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന സരിൻ ഇന്ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അതിന് മുമ്പായാണ് എ വി ഗോപിനാഥിനെ പെരിങ്ങോട്ടുകുറിശിയിലുള്ള വീട്ടിലെത്തി സന്ദർശിച്ചത്.
ഇപ്പോൾ ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന സമീപമാണ് എ വി ഗോപിനാഥ് സ്വീകരിക്കുന്നത്. ഗോപിനാഥുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സരിൻ കോൺഗ്രസ് വിട്ടേക്കുമെന്ന വാർത്തകളും വരുന്നുണ്ട്. യൂത്ത് കോൺഗ്രസ് നേതാവും കോൺഗ്രസ് സോഷ്യൽ മീഡിയ ഉത്തരവാദിത്വമുള്ള നേതാവുമായ പി സരിൻ സ്ഥാനങ്ങളെല്ലാം രാജിവെക്കുമെന്നാണ് വിവരം.
രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിർന്ന നേതാക്കൾ അവഗണിച്ചെന്നാണ് ആക്ഷേപം. ഇതിൽ പ്രതിഷേധിച്ച് സരിൻ കോൺഗ്രസ് പദവികൾ രാജി വെച്ചേക്കുമെന്നാണ് സൂചന. ചിലപ്പോൾ സ്വതന്ത്ര സ്ഥാനാർഥിയാകാനും സാധ്യതയുണ്ട്.
The post എവി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി പി സരിൻ; കോൺഗ്രസിന് പുറത്തേക്കോ appeared first on Metro Journal Online.