സരിൻ പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള വ്യക്തി; ഇന്നും നാളെയും തന്റെ സുഹൃത്തായിരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്ടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പി സരിന്റെ വിമർശനങ്ങളെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാതെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിൽ. പി സരിൻ ഇന്നലെയും ഇന്നും നാളെയും തന്റെ അടുത്ത സുഹൃത്താണ്. സരിൻ എത്രകാലമായി പൊതുപ്രവർത്തനം നടത്തുന്ന മനുഷ്യനാണ്. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ക്ലാരിറ്റി നിങ്ങൾക്ക് അറിയില്ലേ. നിങ്ങളെത്ര ശ്രമിച്ചാലും നിങ്ങളുടെയും എന്റെയും സമയം പോകുമെന്നേയുള്ളുവെന്നും രാഹുൽ പറഞ്ഞു
ജയിലിൽ കിടക്കുന്നത് മാത്രമല്ല ത്യാഗം വിദ്യാഭ്യാസത്തെ വിട്ടുവീഴ്ച ചെയ്യുന്നതും ത്യാഗമാണ് എന്ന് സരിൻ പറഞ്ഞത് വളരെ കറക്ടാണ്. നല്ല പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള വ്യക്തിയാണ് അദ്ദേഹം. എന്റെ വായിൽ നിന്ന് എന്തായാലും നിങ്ങൾ പ്രതീക്ഷിക്കുന്ന ഒരു വാക്കും വീഴില്ല
തെരഞ്ഞെടുപ്പിൽ എല്ലാവിധ പിന്തുണയും കൂടെയുണ്ടാകണം. തനിക്ക് വേണ്ടി സുഹൃത്തുക്കളോട് വോട്ട് ചോദിക്കണം. സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്ന ഏതെങ്കിലുമൊരു സമിതിയിൽ താൻ അംഗമല്ല. ഇതിൽ വ്യക്തികൾക്ക് പ്രാധാന്യമില്ല. എല്ലാം തീരുമാനിക്കുന്നത് പാർട്ടിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
The post സരിൻ പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള വ്യക്തി; ഇന്നും നാളെയും തന്റെ സുഹൃത്തായിരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ appeared first on Metro Journal Online.