Education

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി കോടതിയിൽ ഹാജരായി

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി കോടതിയിൽ ഹാജരായി. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലിലാണ് സുരേഷ് ഗോപി ഹാജരായത്. നേരത്തെ ലഭിച്ച മുൻകൂർ ജാമ്യനടപടികൾ പൂർത്തീകരിക്കുന്നതിനാണ് സുരേഷ് ഗോപി എത്തിയത്

സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ബാബുവും ഭാര്യയുമാണ് ജാമ്യം നിന്നത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതടക്കമുള്ള നടപടികൾക്കായി കേസ് അടുത്ത ജനുവരി 17ലേക്ക് മാറ്റി. അതേസമയം കേസ് റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനാണ് സുരേഷ് ഗോപിയുടെ തീരുമാനം.

The post മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി കോടതിയിൽ ഹാജരായി appeared first on Metro Journal Online.

See also  ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ച് ചോദ്യമുണ്ടായില്ല; അജിത് കുമാറിനെ വീണ്ടും ചോദ്യം ചെയ്യും

Related Articles

Back to top button