Education

കാസർകോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞു

കാസർകോട് അഴിത്തലയിലുണ്ടായ ബോട്ടപകടത്തിൽ ഒരു മരണം. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. തേജസ്വിനി പുഴയും കടലും സംഗമിക്കുന്ന കേന്ദ്രമാണിത്. വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിൽ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവന്ന പടന്ന കടപ്പുറത്തെ ‘ഇന്ത്യൻ’ എന്ന ബോട്ടാണ് അപകടത്തിപ്പെട്ടത്. ഏകദേശം മുപ്പതിലധികം ആളുകൾ ബോട്ടിലുണ്ടായിരുന്നുവെന്നാണ് നിഗമനം. 34 പേരെ രക്ഷപ്പെടുത്തിയെന്നും 2 പേരെ കാണാനില്ലെന്നും കോസ്റ്റൽ പോലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

 

 

See also  എഡിഎമ്മിന്റെ മരണം അന്വേഷിക്കുന്ന സംഘം കണ്ണൂർ കലക്ടറേറ്റിൽ; കലക്ടറുടെ മൊഴിയെടുക്കും

Related Articles

Back to top button