Education

അമൽ: ഭാഗം 52

രചന: Anshi-Anzz

“” പിന്നല്ലാണ്ട്….. അങ്ങ് പറഞ്ഞു കൊടുക്ക് മുത്തേ…… “”

“” വേറൊന്നും അല്ല….. ഇവിടെ ഇപ്പൊ ഒരടിപൊളി പ്രപ്പോസൽ സീൻ നടക്കാൻ പോകാണ്….. “”

അവനത് പറഞ്ഞതും അവിടെ ആകെ ആർപ്പ് വിളികൾ കൊണ്ട് ആരവങ്ങൾ ഉയർന്നു….

“” നിൽക്ക് നിൽക്ക്…. ഞാൻ പറഞ്ഞു തീർന്നില്ല….. ഇനി ആര് ആരെയാ പ്രപ്പോസ് ചെയ്യാൻ പോകുന്നത് എന്ന് നിങ്ങൾക്ക് അറിയണ്ടേ….“”

“” വേണം……. “”

അവരെല്ലാവരും ഒരുമിച്ച് പറഞ്ഞു…..

“” ആ… എന്നാ കേട്ടോളു…. നമ്മുടെയെല്ലാം ഖൽബിന്റെ ഖൽബായ ഈ കോളേജിന്റെ അഭിമാനതാരമായ നമ്മുടെ ചെയർമാൻ DJ ഇവിടെ ഒരാളെ പ്രപ്പോസ് ചെയ്‌താൽ എങ്ങനെ ഇരിക്കും….. “”

“” അത് പൊളിക്കും മച്ചാനേ……… “”

‘ എന്റെ റബ്ബേ….. ഈ ചെക്കന് ഇത്രയധികം ഫാൻസൊക്കെ ഉണ്ടോ…..‘

നമ്മള് ഇങ്ങനെ ഒക്കെ ചിന്തിക്കുമ്പോഴും അവൻ ആരെയാ പ്രപ്പോസ് ചെയ്യാൻ പോകുന്നെ എന്നാലോജിച്ചിട്ട്‌ എനിക്ക് ചെറിയ ടെൻഷൻ ഒക്കെ ഉണ്ട്…… അപ്പൊ ദേ ആ കോപ്പ് വീണ്ടും പറയാൻ തുടങ്ങി…..

“” എന്നാൽ അത് നമ്മുടെ കോളേജിലെ നല്ല അസ്സല് കാ‍ന്താരി മുളകായ അമലായാൽ അതിലേറെ പൊളിയായിരിക്കില്ലേ “”

എന്നവൻ ചോദിച്ചതും നേരത്തേതിനേക്കാൾ കൂടുതൽ സൗണ്ടിൽ അവിടെ ആർപ്പ് വിളി ഉയർന്നു…. ഞാൻ ആണേൽ ഞെട്ടി കണ്ണും മിഴിച്ച് ഇരിപ്പാണ്….  അതിനേക്കാൾ കൂടുതൽ ഞാൻ വണ്ടർ ആയത് ആ സൗണ്ട് ഒക്കെ കേട്ടിട്ടാണ്….  പടച്ചോനെ ഓനേക്കാളും ഫാൻസ്‌ നമ്മക്കോ….. ഇതൊക്കെ എപ്പോ…..

ഞാൻ ഇങ്ങനെ പലതും ആലോചിച്ച് നിന്നപ്പോഴേക്കും അവരെല്ലാവരും കൂടെ എന്നെ സ്റ്റേജിലേക്ക് വിളിച്ചു…..   ഞാൻ വരൂല….. ഹും…..

ഡീ…. അമ്മൂ…. നിന്നെയാ വിളിക്കുന്നത്…. ചെല്ല്….. “-ചേട്ടായി

“” ഒന്ന് പോടാ…. അവര് വിളിക്കുമ്പോഴേക്ക് അങ്ങ് ചെല്ലല്ലേ…. ഇയ്യ്‌ മിണ്ടാതെ ഇരുന്നോ അവിടെ…. “”

അമ്മു നീ ചെല്ല്…… ഇന്നാ DJ യെ നിനക്ക്
ശെരിക്കും കാണാം…… “-ദിയ

“” ഇന്നവനെ കണ്ടാൽ തന്നെ ഞാൻ അവന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കും….. പിന്നെ വേണ്ട അമ്മു……, ഇങ്ങോട്ട് ഇറങ്ങി പോര്……, അവനെ വിട്ടേക്ക് എന്നൊന്നും പറയാൻ നിൽക്കരുത്….. “”

ഇല്ല….. നീ അവനെ എന്താന്ന് വെച്ചാ ചെയ്തോ…. വേണേൽ ഒരു കിസ്സും കൊടുത്തോ….. “-ശാദി

“” പോടാ പട്ടി…… 😬“”

“” അമൽ…….. “”

വീണ്ടും സ്റ്റേജിൽ നിന്ന് വിളി വന്നപ്പോൾ പിന്നെ ഞാൻ ഒന്നും നോക്കിയില്ല എണീറ്റ് സ്റ്റേജിലേക്ക് നടന്നു….. രണ്ട് വശത്ത്ന്നും കയ്യടികൾ ഉയർന്നു…. സ്റ്റേജിൽ നിന്ന് മുന്നിലേക്ക് നോക്കിയതും നമ്മളെ ചങ്കാള് അവിടെ ഇരുന്ന് ഓൾദി ബെസ്റ്റ് തന്നു….. ഒരുവിധം അധ്യാപകർ ഒക്കെ അവിടുന്ന് പോയിരുന്നു….. വിമൽ സാറും സ്നേഹ മിസ്സും നാച്ചുവും പിന്നെ വേറെ രണ്ട് മൂന്ന് ടീച്ചേർസും
മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്…..

See also  മലപ്പുറത്ത് ഫ്രിജ്ഡ് റിപ്പയറിംഗ് കടയിൽ പൊട്ടിത്തെറി; യുവാവിന് ദാരുണാന്ത്യം

വിമൽ സാറും സ്നേഹ മിസ്സും എന്നെ നോക്കി ചിരിച്ച് എന്തൊക്കെയോ അടക്കം പറയുന്നുണ്ട്……. കലിപ്പന്റെ മുഖത്തേക്ക് നോക്കാൻ പോലും പറ്റുന്നില്ല……പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഭാവത്തോടെ എന്നെ തന്നെ ഉറ്റു നോക്കി ഇരിക്കുന്നു…..

ഇതെല്ലാം ആ തെണ്ടി കാരണം ആണ്… അവനെ ഇന്ന് ഞാൻ ഒരു പാഠം പഠിപ്പിക്കും…..

പെട്ടന്ന് ഓഡിറ്റോറിയം മുഴുവൻ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ശബ്ദം ഉയർന്നപ്പോൾ ഞാൻ എന്റെ കണ്ണുകളെ മുന്നോട്ട് പായിച്ചു…. ആ തിരക്കിനിടയിലൂടെ മുന്നോട്ട് നടന്നു വരുന്ന ആ രൂപത്തെ തന്നെ ഞാൻ നോക്കി നിന്നതും അവൻ വന്ന് എന്റെ അടുത്ത് വന്ന്നിന്നു…..
ബ്ലാക്ക് കർച്ചീഫ് കൊണ്ട് മുഖം മറച്ചിരുന്നതിനാൽ ആ മഹാനെ ശെരിക്ക് കാണാൻ പറ്റിയില്ല…… എന്നാലും അവന്റെ കണ്ണുകൾ എനിക്ക് നല്ല പരിജയമുള്ളത് പോലെ തോന്നി……

അവന്റെ ആ വശ്യമായ നോട്ടം കണ്ടിട്ട് തന്നെ എനിക്ക് പെരുവിരൽ മുതലങ് എരിഞ്ഞു കയറുന്നുണ്ട്……

“” ദിലു…….ഇന്ന് നീ ആഗ്രഹിച്ച ആ ദിവസം അല്ലേടാ…… അതുകൊണ്ട് ആ ചടങ്ങിന് മുൻപായിട്ട് നിനക്ക് വല്ലതും ഞങ്ങളോടൊക്കെ പറയാനുണ്ടോ….. “”

ആ ചെക്കൻ അത് ചോദിച്ചതും മറ്റേ കോന്തൻ അവന്റെ കയ്യിൽനിന്ന് ആ മൈക്ക് വാങ്ങി എന്നെ ഒന്ന് നോക്കി…..

““ഹായ് ഫ്രണ്ട്സ്….. ഷാനു പറഞ്ഞല്ലോ ഇപ്പൊ ഇവിടെ എന്താ നടക്കാൻ പോകുന്നത് എന്ന്…… എന്നാലും ഞാൻ നിങ്ങളോടൊക്കെ ഒരു കാര്യം പറയാണ്….. എന്റെ പ്രണയം ഇവള് ഇപ്പൊ തന്നെ അക്‌സെപ്റ്റ് ചെയ്യും എന്നൊന്നും ആരും പ്രതീക്ഷിച്ച് ഇരിക്കണ്ട…… കാരണം എന്താ….. അവൻ മൈക്ക് മറ്റുള്ളവർക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു…. “”

“” * അവള് DJ ടെ പെണ്ണാണ്…. *“

എല്ലാവരും ഉറക്കെ പറഞ്ഞു….

“” അതാണ്… അതുകൊണ്ട് സാവധാനം ഒക്കെ ഒള്ളു അവള് ഇത് അക്‌സെപ്റ്റ് ചെയ്യാ….. പോരാത്തതിന് എനിക്കവൾ ഇന്ന് എന്തെങ്കിലും സമ്മാനവും തരും…… അതൊക്കെ കണ്ടിട്ട് നിങ്ങളാരും ഞെട്ടി പോകരുത്….. എന്നാ ഞാൻ തുടങ്ങാണ് മക്കളേ……. “”

ന്നും പറഞ്ഞ് അവൻ എനിക്ക് നേരെ തിരിഞ്ഞു…… ദേഷ്യം കൊണ്ട് അടിമുടി വിറച്ചു നിൽക്കുന്ന എന്നോട് അവൻ ഇപ്പൊ എന്ത് പറഞ്ഞാലും അത് അവന്റെ തടിക്ക് കേടായിരിക്കും…..

““ ആദ്യമായി കണ്ട നിമിഷം എന്റെ ഉള്ളിൽ വീണ ഒരു spark ആയിരുന്നു നീ….. നിന്റെ മിഴികളിലേക്ക് നോക്കുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകുന്നു….. കണ്ണോട് കണ്ണ് നോക്കിയിരിക്കാനും തല്ല് കൂടാനും നിന്റെ വാശിക്കും കുസൃതിക്കും കൂട്ടായി എന്നും എന്റെ നല്ല പാതിയായി ഇരിക്കാനും ഞാൻ ആഗ്രഹിക്കുന്നു…..
Because, I LOVE YOU AMAL ❤️ MORE THAN MY BREATH “”

See also  മംഗല്യ താലി: ഭാഗം 29

 

ഇതും പറഞ്ഞ് അവൻ അവന്റെ മുഖത്തെ കർച്ചീഫ് മാറ്റിയതും ഞാൻ ഞെട്ടി തരിച്ച്  നിൽക്കുമ്പോഴും എന്റെ അധരങ്ങൾ അവന്റെ പേര് മൊഴിഞ്ഞു കഴിഞ്ഞിരുന്നു….

*അക്ബർ അലി *

“” അക്ബറലി അല്ല മോളേ….. *ദിൽയാൻ ജാഷിം…. * “”

എന്ന് സ്റ്റേജിൽ ഉണ്ടായിരുന്നവരെല്ലാം വിളിച്ച് കൂവിയതും ഞാൻ ആകെ വല്ലാണ്ടായി…… മുന്നിൽ നിൽക്കുന്ന പന്നിയെ കൊന്ന് കൊലവിളിക്കാനുള്ള ദേഷ്യത്തോടെ ഞാൻ നിക്കുമ്പോളാണ് അവൻ നിലത്ത് മുട്ട്കുത്തി ഇരുന്ന് എനിക്ക് നേരെ ഒരു വൈറ്റ് റോസ് ബൊക്ക നീട്ടിയത്….. ഞാൻ അതിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കിയിട്ട്  അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ബൊക്ക വാങ്ങി……

എന്റെ ഈ പ്രവർത്തികണ്ട് എല്ലാവരും കണ്ണും തള്ളി ഇരിക്കാണ്……ആരും ഒരിക്കലും പ്രതീക്ഷിച്ചതല്ലല്ലോ നമ്മളെ അടുത്ത്ന്ന് ഇങ്ങനെ ഒരു നീക്കം……നമ്മളെ ബെടക്കൂസാളെ നോക്കിയപ്പോൾ ആണേൽ അവരൊക്കെ തലക്ക് അടികിട്ടിയ പോലെ ഇരിപ്പാണ്….. കലിപ്പൻ എന്നെ തന്നെ മിഴിച്ചു നോക്കുന്നുണ്ട്….

**********

[നാച്ചു ]

ദിലു അവളെ പ്രപ്പോസ് ചെയ്യാൻ പോകാണ് എന്നറിഞ്ഞപ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി….
അതോടൊപ്പം അവന്റെ ഓരോ വാക്കുകളും കേട്ടപ്പോൾ എന്റെ കലിപ്പ് ഉയരുന്നത് ഞാൻ അറിഞ്ഞു…..
എന്തിനാണെന്ന് അറിയില്ല ഇങ്ങനെ ഒക്കെ… അവളെ ആര് പ്രേമിച്ചാലും പ്രപ്പോസ് ചെയ്താലും എനിക്കെന്താ…
ഒന്നും അറിയത്തില്ല….

അവളൊരിക്കലും ആ love ഇപ്പൊത്തന്നെ അക്‌സെപ്റ്റ് ചെയ്യും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല….. എന്നാൽ അവൾ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത് അക്‌സെപ്റ്റ് ചെയ്തപ്പോൾ വേണ്ടപെട്ടതെന്തോ നഷ്ടപ്പെടുന്ന  ഒരു ഫീലായിരുന്നു….. മനസ്സ് വല്ലാതെ നീറുന്നു…… പക്ഷേ ഇതൊന്നും എന്തിനാണെന്നാണ് എനിക്ക് മനസ്സിലാകാത്തത്……

ഞാൻ അവളെ പ്രണയിക്കുന്നില്ല…… പിന്നെ അവള് ആരെ പ്രണയിച്ചാലും എനിക്കെന്താ….

 

✨✨✨✨✨✨✨

എല്ലാവരുടെ മുഖത്തും ഇപ്പൊ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം ഭാവമാണ്…… അതിനിടയിൽ ഉണ്ട് എന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ട് രണ്ട് കണ്ണുകൾ കാണുന്നു….. ഓഹ്…. അപ്പൊ അതാണ് കാര്യം…..
ഞാൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ദിലുവിനെ നോക്കി….. അപ്പൊ ചെക്കൻ എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ട് ഇരിക്കായിരുന്നു…. അവന് നല്ല ഒരു  ക്ലോസപ്പിന്റെ പരസ്യഓം കാണിച്ചിട്ട് നമ്മളവന്റെ കയ്യിൽ പിടിച്ചിട്ട് അവന്റെ കണ്ണിലേക്ക് നോക്കി…… അവന്റെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട്  പറഞ്ഞു…. സമ്മാനങ്ങൾ ഒന്നും രഹസ്യമായി തരുന്നത് എനിക്ക് ഇഷ്ട്ടമല്ല…. അതും പറഞ്ഞ് എന്റെ മുഖം ഞാൻ അവന്റെ മുഖത്തോട് അടുപ്പിച്ചു…… …..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post അമൽ: ഭാഗം 52 appeared first on Metro Journal Online.

See also  ഒടുവില്‍ പാര്‍ട്ടി കൈയൊഴിഞ്ഞു; ദിവ്യയെ തരം താഴ്ത്തി

Related Articles

Back to top button