Education

എൻ കെ സുധീർ ഇന്ന് കോൺഗ്രസ് വിടും

എഐസിസി അംഗം എൻ കെ സുധീർ ഇന്ന് രാജിവെക്കും. ചേലക്കരയിൽ പിവി അൻവറിന്റെ പാർട്ടിയായ ഡിഎംകെയുടെ സ്ഥാനാർഥിയായി സുധീർ മത്സരിക്കും. സുധീറിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം പരാജയപ്പെട്ടിരുന്നു.

ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു സുധീർ. വിഡി സതീശനടക്കം ഇതിൽ ഉറപ്പ് നൽകിയിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. എന്നാൽ ചേലക്കരയിൽ രമ്യ ഹരിദാസിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. ഇതോടെയാണ് പാർട്ടി വിടാൻ സുധീർ തീരുമാനിച്ചത്.

പിവി അൻവറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥിയായി സുധീറിനെ പ്രഖ്യാപിച്ചത്. വിജയം ഉറപ്പാണെന്ന് സുധീർ പറഞ്ഞു. ക്യാമ്പയിൻ തിരുവില്വാമലയിൽ നിന്ന് ആരംഭിക്കും.

See also  തൃശ്ശൂരിൽ യുവാവിനെ മർദിച്ചു കൊന്നു; ആംബുലൻസ് വിളിച്ചുവരുത്തി പ്രതികൾ രക്ഷപ്പെട്ടു

Related Articles

Back to top button