Education

കാരാട്ട് റസാഖിനെ അനുനയിപ്പിക്കാൻ സിപിഎം; ചർച്ചക്ക് തയ്യാറെന്ന് അറിയിച്ചു

സിപിഎമ്മുമായി ഇടഞ്ഞ കാരാട്ട് റസാഖിനെ അനുനയിപ്പിക്കാൻ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം ശ്രമം തുടങ്ങി. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്ന് കാരാട്ട് റസാഖിനെ അറിയിച്ചു. ഇന്നോ നാളെയോ ചർച്ച നടക്കും. സമവായം ആയില്ലെങ്കിൽ റസാഖ് സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കും.

ഇന്നലെ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ വിമർശനവുമായി റസാഖ് രംഗത്തുവന്നിരുന്നു. താൻ എംഎൽഎ ആയിരിക്കെ കൊണ്ടുവന്ന സിറാജ് ഫ്‌ളൈ ഓവർ കം അണ്ടർപാസ് വികസന പദ്ധതി അട്ടിമറിക്കാൻ സിപിഎം പ്രാദേശിക നേതൃത്വം മുസ്ലിം ലീഗുമായി കൂടിക്കാഴ്ച നടത്തി ഒത്തു കളിച്ചെന്നായിരുന്നു റസാഖിന്റെ ആരോപണം

എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും പദ്ധതിക്കായി കൃത്യമായ ഇടപെടലാണ് സിപിഎം നടത്തിയതെന്നും ഏരിയ കമ്മിറ്റി അറിയിച്ചിരുന്നു. വസ്തുതകൾ മനസ്സിലാക്കി കാരാട്ട് റസാഖ് പ്രസ്താവന തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏരിയ കമ്മിറ്റി പ്രതികരിച്ചു.

The post കാരാട്ട് റസാഖിനെ അനുനയിപ്പിക്കാൻ സിപിഎം; ചർച്ചക്ക് തയ്യാറെന്ന് അറിയിച്ചു appeared first on Metro Journal Online.

See also  ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടി മുദ്ര വെച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറി

Related Articles

Back to top button