Education

താത്കാലിക നേട്ടങ്ങൾക്കായി കോൺഗ്രസ് വിടുന്നവർ പിന്നീട് പശ്ചാത്തപിക്കും: ചെന്നിത്തല

നടക്കാനിരിക്കുന്ന മൂന്ന് ഉപ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് വിജയിക്കുമെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പുകളിൽ എല്ലാവരെയും പരിഗണിക്കാൻ കഴിഞ്ഞെന്ന് വരില്ല സരിനുമായി സംസാരിച്ചപ്പോൾ ഇനിയും അവസരങ്ങൾ കിട്ടുമെന്ന് താൻ പറഞ്ഞതാണ്. സ്ഥാനങ്ങൾ കിട്ടാത്തതിന്റെ പേരിൽ പ്രതിഷേധിക്കാൻ തീരുമാനിക്കുകയായിരുന്നെങ്കിൽ ആദ്യം അത് ചെയ്യേണ്ടത് താനായിരുന്നു

താത്കാലിക നേട്ടത്തിനായി ആരെങ്കിലും കോൺഗ്രസ് വിട്ടാൽ അവർ പിന്നീട് പശ്ചാത്തപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ സ്ഥാനാർഥിയല്ല, മറിച്ച് കോൺഗ്രസിന്റെ സ്ഥാനാർഥിയാണ്. യുവാക്കൾക്കും സ്ത്രീകൾക്കും അവസരം കൊടുക്കുന്നത് പാർട്ടിയുടെ നയമാണ്.

സരിനെതിരെയുള്ള നടപടി പാർട്ടിയാണ് തീരുമാനിക്കേണ്ടത് ഈ വിഷയം പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ബാധിക്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

 

The post താത്കാലിക നേട്ടങ്ങൾക്കായി കോൺഗ്രസ് വിടുന്നവർ പിന്നീട് പശ്ചാത്തപിക്കും: ചെന്നിത്തല appeared first on Metro Journal Online.

See also  സൂര്യനെ മോഹിച്ചവൾ: ഭാഗം 55 - Metro Journal Online

Related Articles

Back to top button