Education

നാല് പേർ സംപൂജ്യരായി മടങ്ങി; കിവീസിനെതിരെ തകർന്നടിഞ്ഞ് ഇന്ത്യ, 6 വിക്കറ്റുകൾ വീണു

ബംഗളൂരുവിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് കൂട്ടത്തകർച്ച. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന ദയനീയമായ സ്ഥിതിയിലാണ്. ഇന്ത്യൻ നിരയിൽ നാല് പേരാണ് പൂജ്യത്തിന് പുറത്തായത്

10 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. രോഹിത് ശർമ രണ്ട് റൺസിന് വീണപ്പോൾ വിരാട് കോഹ്ലിയും സർഫറാസ് ഖാൻ എന്നിവർ പൂജ്യത്തിന് പുറത്തായി. നാലാം വിക്കറ്റിൽ യശസ്വി ജയ്‌സ്വാളും റിഷഭ് പന്തും ചേർന്ന് സ്‌കോർ 31 വരെ എത്തിച്ചു.

13 റൺസെടുത്ത ജയ്‌സ്വാൾ വീണതിന് പിന്നാലെ ക്രീസിലെത്തിയ കെഎൽ രാഹുൽ പൂജ്യത്തിന് വീണു. പിന്നാലെ വന്ന ജഡേജയും പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യ 6ന് 34 റൺസ് എന്ന നിലയിലായി. 15 റൺസുമായി പന്ത് ക്രീസിലുണ്ട്. ന്യൂസിലാൻഡിന് വേണ്ടി വില്യം ഒറൂക്ക് മൂന്ന് വിക്കറ്റും മാറ്റ് ഹെൻറി രണ്ട് വിക്കറ്റുമെടുത്തു. സൗത്തി ഒരു വിക്കറ്റ് സ്വന്തമാക്കി.

The post നാല് പേർ സംപൂജ്യരായി മടങ്ങി; കിവീസിനെതിരെ തകർന്നടിഞ്ഞ് ഇന്ത്യ, 6 വിക്കറ്റുകൾ വീണു appeared first on Metro Journal Online.

See also  സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുമായി ഡോ. പി സരിൻ കൂടിക്കാഴ്ച നടത്തി; പിന്തുണ അഭ്യർഥിച്ചു

Related Articles

Back to top button