എഡിഎമ്മിന്റെ മരണത്തിൽ പി ശശിക്ക് പങ്ക്; ദിവ്യയുടെ ഭർത്താവ് ശശിയുടെ ബിനാമി: അൻവർ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കുണ്ടെന്ന് പിവി അൻവർ. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലെത്തി അധിക്ഷേപിച്ച പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമിയാണ്. ശശിക്ക് വേണ്ടി നിരവധി പെട്രോൾ പമ്പുകൾ തുടങ്ങിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു
എഡിഎമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നു. ഇതിന് പിന്നിൽ പി ശശിയാണ്. കണ്ണൂരിൽ പി ശശിയുടെ നേതൃത്വത്തിലുള്ള പല അനധികൃത കാര്യങ്ങൾക്കും അനുമതി നൽകാൻ എഡിഎം തയ്യാറായിരുന്നില്ല. ഇതിന്റെ പേരിൽ എഡിഎമ്മിന് പണി കൊടുക്കാൻ പിപി ദിവ്യയെ അയച്ചത് പി ശശിയാണ്
പാലക്കാട് ഡിഎംകെ മത്സരിച്ചാൽ ബിജെപിക്ക് വഴി തുറക്കുമെന്ന് പ്രചരിപ്പിക്കുന്നുണ്ട്. യുഡിഎഫും, എൽഡിഎഫും തനിക്കെതിരെ ഒരുപോലെ പ്രചാരണം നടത്തുന്നുണ്ട്. ന്യൂനപക്ഷങ്ങളും മതേതര വിശ്വാസികളും ഡിഎംകെക്ക് ഒപ്പം നിൽക്കുമെന്നും അൻവർ പറഞ്ഞു.
The post എഡിഎമ്മിന്റെ മരണത്തിൽ പി ശശിക്ക് പങ്ക്; ദിവ്യയുടെ ഭർത്താവ് ശശിയുടെ ബിനാമി: അൻവർ appeared first on Metro Journal Online.