Education

ബംഗളൂരുവിൽ ഇന്ത്യക്ക് നാണക്കേടിന്റെ ദിനം; ഒന്നാമിന്നിംഗ്‌സിൽ 46 റൺസിന് പുറത്ത്

ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ 46 റൺസിന് പുറത്ത്. ഹോം ഗ്രൗണ്ടിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോർ ആണിത്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയാണ് ഇന്ത്യയെ തകർത്തത്

വില്യം ഓറൂക്ക് നാല് വിക്കറ്റെടുത്തു. ടിം സൗത്തി ഒരു വിക്കറ്റ് നേടി. 20 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. യശസ്വി ജയ്‌സ്വാൾ 13 റൺസെടുത്തു. മറ്റൊരാൾക്ക് പോലും രണ്ടക്കം കടക്കാൻ സാധിച്ചില്ല. ഇന്ത്യൻ ഇന്നിംഗ്‌സിൽ അഞ്ച് പേർ സംപൂജ്യരായി മടങ്ങി

വിരാട് കോഹ്ലി, സർഫറാസ് ഖാൻ, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, അശ്വിൻ എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡ് വിക്കറ്റ് നഷ്ടമില്ലാതെ 49 റൺസ് എന്ന നിലയിലാണ്.

The post ബംഗളൂരുവിൽ ഇന്ത്യക്ക് നാണക്കേടിന്റെ ദിനം; ഒന്നാമിന്നിംഗ്‌സിൽ 46 റൺസിന് പുറത്ത് appeared first on Metro Journal Online.

See also  എഡിഎമ്മിന്റെ മരണം അന്വേഷിക്കുന്ന സംഘം കണ്ണൂർ കലക്ടറേറ്റിൽ; കലക്ടറുടെ മൊഴിയെടുക്കും

Related Articles

Back to top button