Education

ബിഹാറിൽ വ്യാജമദ്യ ദുരന്തം: രണ്ട് ജില്ലകളിലായി 25 പേർ മരിച്ചു, 49 പേർ ആശുപത്രിയിൽ

ബിഹാറിൽ വ്യാജമദ്യ ദുരന്തത്തിൽ 25 മരണം. സിവാൻ, സരൺ ജില്ലകളിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. 49 പേർ ചികിത്സയിൽ കഴിയുകയാണ്. മീഥൈൽ ആൽക്കഹോൾ കലർന്ന മദ്യം കുടിച്ചതാണ് വൻ ദുരന്തത്തിന് കാരണമായത്

സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തത്തിൽ 25 പേർ മരിച്ചതായി ബിഹാർ ഡിജിപി അറിയിച്ചു. സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അടുത്ത കാലത്തുണ്ടായ ഇത്തരം ദുരന്തങ്ങളെ കുറിച്ചും അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു.

മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. എന്നാൽ വ്യാജമദ്യത്തിന്റെ അനധികൃത വിൽപ്പന സംസ്ഥാനത്ത് വ്യാപകമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

The post ബിഹാറിൽ വ്യാജമദ്യ ദുരന്തം: രണ്ട് ജില്ലകളിലായി 25 പേർ മരിച്ചു, 49 പേർ ആശുപത്രിയിൽ appeared first on Metro Journal Online.

See also  മണിക്കൂറോളം വട്ടമിട്ടു പറന്നു; ഭീതി ജനകമായ നിമിഷങ്ങള്‍ക്കൊടുവില്‍ സേഫ് ലാന്‍ഡിംഗ്

Related Articles

Back to top button