Education

പാലക്കാട് ശോഭാ സുരേന്ദ്രനെ പരിഗണിക്കണമെന്ന് സുരേഷ് ഗോപി; കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

പാലക്കാട് ബിജെപി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രനെ പരിഗണിക്കണമെന്ന് സുരേഷ് ഗോപി. ശോഭയെ പാലക്കാട് മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു. മറ്റ് നേതാക്കളേക്കാൾ വിജയസാധ്യത ശോഭ സുരേന്ദ്രനാണെന്ന് സുരേഷ് ഗോപി പറഞ്ഞു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനുണ്ടാക്കിയ നേട്ടമടക്കം കണക്കിലെടുത്താണ് പാലക്കാട് ഇവരെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയർത്തുന്നത്. സി കൃഷ്ണകുമാറിന്റെ പേരും പാലക്കാട് സ്ഥാനാർഥിയായി പരിഗണിക്കുന്നുണ്ട്

അതേസമയം കെ സുരേന്ദ്രന്റെ പേരും മണ്ഡലത്തിൽ ഉയർന്ന് കേൾക്കുന്നുണ്ട്. സുരേന്ദ്രനോട് മത്സരിക്കാൻ ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന.

The post പാലക്കാട് ശോഭാ സുരേന്ദ്രനെ പരിഗണിക്കണമെന്ന് സുരേഷ് ഗോപി; കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു appeared first on Metro Journal Online.

See also  ഖലീജ് ടൈംസ് മുന്‍ ജനറല്‍ മാനേജര്‍ സി എ ഖലീല്‍ അന്തരിച്ചു

Related Articles

Back to top button