കേരള സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, 2 പേർക്ക് പരിക്ക്
നെടുമങ്ങാട്: കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടയില്‍ എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. 2 എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു.
പാങ്ങോട് മന്നാനിയ കോളേജിലെ എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് ശേഷം കെ.എസ്.യു നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. പരിക്കറ്റവർ കടയ്ക്കല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
വിദ്യാർഥികള്‍ എസ്.എഫ്.ഐയുടെ കൊടിയും ഫ്ളക്സ് ബോർഡുകളും തകർക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. വിദ്യാർഥികളെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി. പോലീസുകാരനുള്‍പ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
The post കേരള സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, 2 പേർക്ക് പരിക്ക് appeared first on Metro Journal Online.