Education

മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ പാമ്പിനെ എടുത്ത് തോളത്തിട്ട യുവാവിന് പിന്നെ സംഭവിച്ചത്…

ഹൈദരാബാദ്: കുടിച്ചു ലക്കുകെട്ടു നടന്നുപോയ യുവാവ് പാമ്പിനെയെടുത്ത് തോളത്തിട്ടതാണ് ഇപ്പോള്‍ ആന്ധ്രയിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന വൈറല്‍ വീഡിയോ. നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വേച്ച് വേച്ച് നടന്നുപോകവേയാണ് പാവം പാമ്പ് ആ യുവാവിന്റെ കണ്ണില്‍പ്പെടുന്നത്. പിന്നെ ഒന്നും നോക്കിയില്ല എടുത്തു തോളത്തിടുകയായിരുന്നു.

വഴിയില്‍ കിടന്ന പെരുമ്പാമ്പിനെയാണ് കുടിച്ച് കിണ്ടിയായി ആന്ധ്ര സ്വദേശിയായ യുവാവ് തോളിലേറ്റിയത്. കുര്‍ണൂല്‍ ജില്ലയില്‍ നിന്നുള്ള യുവാവിന്റെ സാഹസം പകര്‍ത്തിയ വിഡിയോ അതോടെ വൈറലുമായി. മദ്യലഹരിയില്‍ വീട്ടിലേക്കുള്ള വഴിപോലും തിരിച്ചറിയാന്‍ സാധിക്കാതെ നടക്കുന്നതിനിടെ സമീപത്തെ ചെറിയൊരു കെട്ടിടത്തിലേക്ക് മറിഞ്ഞ് വീണപ്പോഴാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ഇരയെ അന്വേഷിച്ച് പെരുമ്പാമ്പ് യുവാവിന് സമീപത്തേക്ക് എത്തിയത്.

പാമ്പിനെ കണ്ടയുടന്‍ തോളിലിട്ട് നടക്കാന്‍ തുടങ്ങിയ യുവാവിനോട് സംഭവത്തിന് ദൃസാക്ഷികളായ നാട്ടുകാര്‍ പാമ്പിനെ താഴെയിടാന്‍ പറഞ്ഞെങ്കിലും ആര് കേള്‍ക്കാന്‍. യുവാവിന്റെ പിടിയിലായെന്ന് ബോധ്യപ്പെട്ടതോടെ പാമ്പ് ഇയാളുടെ അരയില്‍ ചുറ്റിമുറുക്കാന്‍ തുടങ്ങിയിരുന്നു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിന്റെ പക്കല്‍ നിന്നും പാമ്പിനെ മോചിപ്പിച്ചത്. യുവാവ് പാമ്പില്‍നിന്നും പാമ്പ് യുവാവില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും നാട്ടുകാര്‍ ഇയാളെ പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

The post മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ പാമ്പിനെ എടുത്ത് തോളത്തിട്ട യുവാവിന് പിന്നെ സംഭവിച്ചത്… appeared first on Metro Journal Online.

See also  60 കഴിഞ്ഞ പ്രവാസികള്‍ക്കുള്ള വിസാ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് ശൈഖ് ഫഹദ് അല്‍ യൂസഫ്

Related Articles

Back to top button