സ്പിൻ കെണിയിൽ കുരുങ്ങി ന്യൂസിലാൻഡ്; മുംബൈ ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ 235 റൺസിന് പുറത്ത്

മുംബൈയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്‌സിൽ 235 റൺസിന് പുറത്തായി. ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നർമാരായ വാഷിംഗ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും ചേർന്നാണ് ന്യൂസിലാൻഡിനെ തകർത്തത്
ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദർ നാല് വിക്കറ്റുകളെടുത്തു. ആകാശ് ദീപ് ഒരു വിക്കറ്റ് സ്വന്തമാക്കി. 82 റൺസെടുത്ത ഡാരിൽ മിച്ചലാണ് ന്യൂസിലാൻഡിന്റെ ടോപ് സ്‌കോറർ. വിൽ യംഗ് 71 റൺസെടുത്തു.
ടോം ലാഥം 28 റൺസിനും ഗ്ലെൻ ഫിലിപ്‌സ് 17 റൺസിനും പുറത്തായി. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. ഡെവോൺ കോൺവേ 4, രചിൻ രവീന്ദ്ര 5, ടോം ബ്ലൻഡൽ 0, ഇഷ് സോധി 7, മാറ്റ് ഹെന്റി 0, അജാസ് പട്ടേൽ 7, വില്യം ഓറൂർക്ക് പുറത്താകാതെ 1 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാൻമാരുടെ സ്‌കോറുകൾ
The post സ്പിൻ കെണിയിൽ കുരുങ്ങി ന്യൂസിലാൻഡ്; മുംബൈ ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ 235 റൺസിന് പുറത്ത് appeared first on Metro Journal Online.