Kerala

സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം: ചർച്ച നയിച്ചത് ബെന്നി ബെഹന്നാൻ; ഇന്നലെ രാത്രി സതീശനുമായും ചർച്ച

ബിജെപി നേതാവ് സന്ദീപ് വാര്യരെ കോൺഗ്രസിലേക്ക് എത്തിക്കാൻ ചർച്ചകൾക്ക് നേതൃത്വം നൽകിയത് മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാൻ എന്ന് റിപ്പോർട്ട്. ചർച്ചകൾക്ക് പാലമായി നിന്നത് കെപിഎസ്ടിഎ മുൻ അധ്യക്ഷൻ ഹരി ഗോവിന്ദുമാണ്. മറ്റ് മുതിർന്ന നേതാക്കളും അതീവ രഹസ്യമായി സന്ദീപ് വാര്യരുമായി ചർച്ച നടത്തി

സന്ദീപ് വാര്യർ ബിജെപി വിടുമെന്ന സൂചന വന്നപ്പോൾ സിപിഎമ്മിലേക്കാകും പോകുകയെന്ന വാർത്ത വന്നിരുന്നു. എംവി ഗോവിന്ദൻ അടക്കമുള്ള സിപിഎം നേതാക്കൾ സന്ദീപിനെ പരോക്ഷമായി പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതിനിടെ സിപിഐയിലേക്കെന്ന വാർത്തകളും പുറത്തുവന്നു. ഇതിനൊക്കെ ഇടയിലും കോൺഗ്രസ് നേതൃത്വം രഹസ്യമായി ചർച്ചകൾ തുടരുകയായിരുന്നു

പ്രാഥമിക ചർച്ചയിൽ കോൺഗ്രസ് പ്രവേശനത്തിനുള്ള സന്നദ്ധത സന്ദീപ് വാര്യർ അറിയിച്ചതോടെ ഇന്നലെ രാത്രി വിഡി സതീശനുമായും ചർച്ച നടത്തി. പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സന്ദീപുമായി ഫോണിൽ സംസാരിച്ചു. പിന്നാലെയാണ് സന്ദീപിനെ കോൺഗ്രസിലേക്ക് സ്വീകരിക്കാനുള്ള അന്തിമ തീരുമാനമായത്.

The post സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം: ചർച്ച നയിച്ചത് ബെന്നി ബെഹന്നാൻ; ഇന്നലെ രാത്രി സതീശനുമായും ചർച്ച appeared first on Metro Journal Online.

See also  നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു: അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി

Related Articles

Back to top button