Gulf

ഖോര്‍ഫുക്കാന്‍ ബീച്ചില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചു

ഷാര്‍ജ: ബീച്ചില്‍ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ഖോര്‍ഫുക്കാനിലെ അല്‍ ലുലുയാ ബീച്ചില്‍ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചു. സുപ്രിംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഖോര്‍ഫുക്കാന്‍ നഗരസഭയോട് ഉത്തവിട്ടത്.

ഷാര്‍ജ ഭരണാധികാരിയുടെ ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയിലൂടെയുള്ള ഡയരക്ട് ലൈന്‍ പരിപാടിയിലൂടെയാണ് ശൈഖ് ഡോ. സുല്‍ത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ബീച്ചില്‍ അര്‍ധരാത്രിക്കു ശേഷമാവും സുരക്ഷാ ഉദ്യോഗസ്ഥന്റെ സേവനം ലഭ്യമാവുക. ബീച്ചില്‍ എത്തുന്നവരുടെ പ്രവര്‍ത്തനങ്ങളും സ്വഭാവവും നിരീക്ഷിക്കുക, നിയമ ലംഘന സാധ്യതകള്‍ ഇല്ലാതാക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളാവും സുരക്ഷാ ഉദ്യോഗസ്ഥന്‍ നിര്‍വഹിക്കുക.

The post ഖോര്‍ഫുക്കാന്‍ ബീച്ചില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചു appeared first on Metro Journal Online.

See also  പൊതുമാപ്പ് അവസാനിച്ച ശേഷം അറസ്റ്റിലായത് 6000 അധികം നിയമലംഘകര്‍

Related Articles

Back to top button