National

ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ; തിരിച്ചെത്തിയത് 110 പേർ

ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി. അർമേനിയയിൽ നിന്നാണ് വിമാനം എത്തിയത്. 110 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. വന്ന 110 പേരിൽ 90 പേരും ജമ്മു കാശ്മീർ സ്വദേശികളാണ്. 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും

തിരിച്ചെത്തിയ ഇന്ത്യക്കാരെ ഉന്നത ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ആദ്യ സംഘത്തിൽ മലയാളികളാരുമില്ല. ടെഹ്‌റാനിൽ നിന്നും 12 മലയാളി വിദ്യാർഥികൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവർ മടങ്ങിയെത്തിയേക്കും

സംഘർഷം രൂക്ഷമായതോടെ ഇറാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ തുടരുകയാണ്. ടെഹ്‌റാനിൽ 600 ഇന്ത്യക്കാരെ ക്വോമിലേക്ക് ഒഴിപ്പിച്ചു. ചിലർ സ്വമേധയാ അതിർത്തികളിലേക്ക് പോയിട്ടുണ്ട്. ഇവരെയും വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് കൊണ്ടുവരും.

See also  അരുണാചലിൽ ആശുപത്രിയിൽ 40കാരന്റെ ആക്രമണം; ഭാര്യയും മകളുമടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Related Articles

Back to top button