കോൺഗ്രസ് വിടില്ല; അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെന്റ് എടുക്കുമെന്ന് മുരളീധരൻ

ബിജെപിയിലേക്ക് കെ സുരേന്ദ്രൻ തന്നെ ക്ഷണിച്ചത് തമാശയെന്ന് കെ മുരളീധരൻ. ആ തമാശ താനും ആസ്വദിച്ചു. കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിലേക്കുമില്ല. എന്നാൽ അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെന്റ് എടുക്കുമെന്നും മുരളീധരൻ പറഞ്ഞു
അമ്മയെ അനാവശ്യമായി ഒരു കാര്യത്തിലേക്കും വലിച്ചിഴക്കരുതെന്ന് മുരളീധരൻ പറഞ്ഞു കുടുംബത്തിന്റെ വിളക്കായിരുന്നു അമ്മ. വീട്ടിൽ വരുന്ന അതിഥികളെ എന്നും സംരക്ഷിക്കുന്ന നിലപാടായിരുന്നു അമ്മയ്ക്കുണ്ടായിരുന്നത്. അങ്ങനെയുള്ള അമ്മയെ ഒന്നിലേക്കും വലിച്ചിഴക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു
ആട്ടും തുപ്പും സഹിച്ച് എന്തിനാണ് കോൺഗ്രസിൽ നിൽക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലേക്കുള്ള ക്ഷണത്തെ കെ മുരളീധരൻ തള്ളിയത്. ചേലക്കരയിലും പാലക്കാടും പ്രചാരണത്തിന് ഇറങ്ങുന്നതിൽ തീരുമാനമായില്ലെന്ന് മുരളീധരൻ അറിയിച്ചു.
The post കോൺഗ്രസ് വിടില്ല; അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെന്റ് എടുക്കുമെന്ന് മുരളീധരൻ appeared first on Metro Journal Online.