Education

ഫോൺ ഉപയോഗിച്ചതിന് വഴക്കു പറഞ്ഞു; ചേളാരിയിൽ 13കാരൻ തൂങ്ങിമരിച്ചു

മലപ്പുറം ചേളാരിയിൽ 13കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. അമിതമായി ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

 

The post ഫോൺ ഉപയോഗിച്ചതിന് വഴക്കു പറഞ്ഞു; ചേളാരിയിൽ 13കാരൻ തൂങ്ങിമരിച്ചു appeared first on Metro Journal Online.

See also  വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് പത്രിക സമർപ്പിക്കും; ആഘോഷമാക്കാനൊരുങ്ങി കോൺഗ്രസ്

Related Articles

Back to top button