Education

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരും

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. ഒക്ടോബർ 22ന് രാവിലെയാണ് തീവ്ര ന്യൂനമർദമായും 23ന് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മധ്യ പടിഞ്ഞാറൻ അറബിക്കടലിന് മുകളിൽ മറ്റൊരു ന്യൂനമർദവും സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. തമിഴ്‌നാടിന് മുകളിൽ മറ്റൊരു ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്

കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 21-23 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

The post ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരും appeared first on Metro Journal Online.

See also  91,000 കോടി നിക്ഷേപത്തില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ രത്തന്‍ ടാറ്റ

Related Articles

Back to top button