Kerala
ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്റോക്കെതിരെ കേസ്

ബിഗ് ബോസ് റിയാലിറ്റി ഷോ താരം ജിന്റോയ്‌ക്കെതിരെ മോഷണക്കിന് കേസ്. ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് പരാതിക്കാരി നടത്തുന്ന ജിമ്മിൽ കയറിയാണ് മോഷണം. 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചെന്നും സിസിടിവികൾ നശിപ്പിച്ചെന്നുമാണ് പരാതി. പാലാരിവട്ടം പോലീസ് കേസെടുത്തു
പുലർച്ചെ 1.50ന് വെണ്ണലയിലെ സ്ഥാപനത്തിൽ ജിന്റോ കയറുന്ന ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഇട്ടാണ് ജിം തുറന്നത് എന്നാണ് സംശയം.
ജിന്റോക്കെതിരെ നേരത്തെയും പരാതി ഉയർന്നിട്ടുണ്ട്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇയാളെ എക്‌സൈസ് ചോദ്യം ചെയ്തിരുന്നു. കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും കണ്ടെത്തിയിരുന്നു.
The post ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്റോക്കെതിരെ കേസ് appeared first on Metro Journal Online.