National

അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസ്; ഇമ്രാൻ ഖാന് 14 വർഷം തടവുശിക്ഷ, ഭാര്യക്ക് ഏഴ് വർഷം

അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയും കുറ്റക്കാരെന്ന് കോടതി. ഇമ്രാൻ ഖാന് പതിനാല് വർഷവും ബുഷ്‌റ ബീബിക്ക് ഏഴ് വർഷവും തടവുശിക്ഷയാണ് വിധിച്ചത്.

മൂന്ന് തവണയായി മാറ്റിവെച്ച വിധി പ്രഖ്യാപനമാണ് വെള്ളിയാഴ്ച അഴിമതിവിരുദ്ധ കോടതി നടത്തിയത്. 2023 ഡിസംബറിലാണ് ഇമ്രാൻ ഖാനും ഭാര്യയുമടക്കം എട്ട് പേർക്കെതിരെ 1554 കോടിയുടെ അഴിമതി കേസ് രജിസ്റ്റർ ചെയ്തത്

റിയൽ എസ്‌റ്റേറ്റ് വ്യവസായിയുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമായി യുകെയിലെ നാഷണൽ ക്രൈം ഏജൻസി പാക്കിസ്ഥാനിലേക്ക് തിരിച്ചയച്ച 1554 കോടി രൂപ ദുരുപയോഗം ചെയ്‌തെന്നാണ് കേസ്. 200ഓളം കേസുകളിൽ കുറ്റാരോപിതനായ ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുകയാണ്.

See also  വഖഫ് ഭേദഗതി നിയമം പശ്ചിമ ബംഗാളിൽ നടപ്പാക്കില്ലെന്ന് മമത ബാനർജി

Related Articles

Back to top button