Education

മയിൽപീലിക്കാവ്: ഭാഗം 14

രചന: മിത്ര വിന്ദ

ആനക്കൊട്ടിലിൽ എത്തിയതും മീനാക്ഷി  ഗജവീരന്മാരെ കണ്ടു  അറിയാതെ ശ്രീഹരിയുടെ കൈയിൽ മുറുക്കെ പിടിച്ചു…

അവന്റെ തണുത്ത കരങ്ങളിൽ പതിഞ്ഞപ്പോൾ അവളുടെ കൈകൾ വിറ കൊണ്ട് എങ്കിലും അവൻ ഒന്നുകൂടി ആ കൈകൾ മുറുകെ പിടിച്ചു..

പെട്ടന്ന് തന്നെ അവൻ കൈകൾ വിടുവിച്ചു എങ്കിലും മീനാക്ഷി ഊറി ചിരിച്ചു..

ഇടയ്ക്ക് അവളുടെ നോട്ടം കുപ്പിവളകളിലേക്കു തിരിഞ്ഞത് അവൻ കണ്ടില്ലെന്ന് നടിച്ചു..

“ശ്രീയേട്ടാ… ഞാൻ പേഴ്സ് എടുത്തില്ല…. Cash ഉണ്ടോ കൈയിൽ..”

“മ്മ്… എന്തിനു..”ആവശ്യം മനസിലായി എങ്കിലും അവൻ ഗൗരവത്തിൽ ആയിരുന്നു..

“അത് പിന്നെ എനിക്ക്… എനിക്ക്… കുറച്ചു കുപ്പിവളയും, കണ്മഷിയും,,,,”

“നിനക്ക് അത് ഒന്നും ഇല്ലേ മീനാക്ഷി… നാളെ ആ ടൗണിൽ നിന്ന് എങ്ങാനും മേടിക്ക്…”എന്ന് പറഞ്ഞു അവൻ തിരിഞ്ഞതും കണ്ടു ചുവപ്പും, പച്ചയും, ഇട കലർന്ന നിറക്കൂട്ടുകളിലേക്ക് നോക്കി നിൽക്കുന്ന മീനാക്ഷി യെ..

“മ്മ്… എന്താന്ന് വെച്ചാൽ മേടിക്ക്… പോകണ്ടേ എന്ന് പറഞ്ഞു അവൻ ദൃതി കൂട്ടി…”

ഒരു വഷളൻ ചിരിയോടെ അവളെ നോക്കി നിൽക്കുക ആണ് വിൽപ്പനക്കാരൻ..ഇവൾക്കിത് എന്തിന്റെ കേടാണോ.

ശ്രീഹരി അവനെ നോക്കി പല്ല് ഞെരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നത്.

അവൾ ചൂണ്ടിയാ ചുവപ്പ് നിറമുള്ള വളകൾ എടുത്തു കൊടുത്ത വിൽപ്പനക്കാരൻ അവളുടെ കൈ നീട്ടാൻ പറഞ്ഞപ്പോൾ ശങ്കിച്ചു കൊണ്ട് ശ്രീഹരിയെ പിന്തിരിഞ്ഞു നോക്കി പോയി മീനാക്ഷി ശ്രീഹരിയെ.
അവൻ വേഗം അത് അയാളോട് മേടിച്ചു എന്നിട്ട് അവളുടെ കൈതണ്ടയിൽ അണിയിച്ചു കൊടുത്തു..

താമരമോട്ടു പോലെ കൂമ്പിയ അവളുടെ ചന്ദന നിറമാർന്ന കൈത്തട ത്തിലേക്ക് വളകൾ കേറിയപ്പോൾ അവൾക്ക് പ്രണയത്തിന്റെ നോവാണ് തോന്നിയത്..

“ശ്രീയേട്ടാ… ദെ ആ പച്ച കുപ്പിവളയും, ഒരു കണ്മഷിയും കൂടെ…”

“നീ വേഗം വരുന്നുണ്ടോ… ഇനിയും മഴ പെയ്യും..പോയി വേഗം വണ്ടിയിൽ കയറു..ആവശ്യത്തിന് വാങ്ങിയില്ലേ മീനാക്ഷി ..”അവൻ ചെറുതായ് ദേഷ്യപ്പെട്ടപ്പോൾ മീനാക്ഷി വേഗം നടന്നു പോയി..

കുപ്പിവളകളുടെ കാശ് കൊടുത്തപ്പോൾ ഒരു സെറ്റ് പച്ച കുപ്പിവളകളും കണ്മഷിയും വാങ്ങാൻ അവൻ മറന്നില്ല..

അവൻ കാറിന്റെ അടുത്തേക്ക് ചെന്നപ്പോൾ കണ്ടു മുൻ സീറ്റിൽ കയറി അധികാരത്തോടെ തന്നെ നോക്കി ഇരിക്കുന്ന മീനാക്ഷിയെ..

“മുരടൻ.. ഇങ്ങനെ ഉണ്ടോ ആണുങ്ങൾ… ഹ്മ്മ്..കൊള്ളാം എന്തായാലും…”

“നീ എന്താ പിറുപിറുത്ത…”

അവൻ സീറ്റ് ബെൽറ്റ്‌ ഇട്ടു കൊണ്ട് ചോദിച്ചു..

“ഞാൻ ഒന്നും പറഞ്ഞില്ലേ…തോന്നിയത് ആവും “അവൾ ഒന്ന് നീട്ടി ആണ് മറുപടി കൊടുത്തത്..

“ദ.. ഇനി ഇത് കിട്ടാഞ്ഞിട്ട് ഇയാൾ വിഷമിക്കണ്ട….വെച്ചോളൂ “അവൻ കൈയിൽ ഇരുന്ന പൊതി അവൾക്ക് കൊടുത്തു..

See also  സുരേഷ് ഗോപിയുടേത് പൂരം കലക്കി നേടിയ വിജയം: കുഞ്ഞാലിക്കുട്ടി

നോക്കിയപ്പോൾ കണ്ടു പച്ച കുപ്പിവളയും കണ്മഷിയും..

അവൾ ശ്രീഹരിയെ നോക്കി…

അവൻഡ്രൈവ് ചെയ്യുന്നതിൽ ആയിരുന്നു ശ്രെദ്ധ മുഴുവൻ..

സത്യത്തിൽ തന്നോട് ഇഷ്ട്ടം വല്ലതും ഉണ്ടോ ആവോ.. അതോ ചുമ്മാതെ യാണോ.

എന്താ മീനാക്ഷി… എന്തെങ്കിലും എന്നോട് ചോദിക്കാനുണ്ടോ. പെട്ടെന്ന് അവന്റെ ശബ്ദം ഉയർന്നു.

ഇല്ലില്ല. ഒന്നുമില്ല ശ്രീയേട്ടാ..
അവൾ പെട്ടന്ന് മുന്നോട്ട് നോക്കിയിരുന്നു.

അന്ന് വീട്ടിൽ എത്തിയപ്പോൾ അവൾ ആകെ സന്തോഷവതി ആയിരുന്നു..

ശ്രീഹരി ഭക്ഷണം കഴിച്ചിട്ട് നേരെ കിടക്കാനായി പോയി poyi…

അവൻ അണിയിച്ച കുപ്പിവളകളിലേക്ക് ഉമ്മ വെച്ചു കൊണ്ട് അവൾ മിഴികൾ പൂട്ടി..

പിറ്റേദിവസം മീനാക്ഷിക്ക് ശമ്പളം കിട്ടുന്ന ദിവസം ആയിരുന്നു..

അവൾക്ക് ചില കണക്കുകൂട്ടൽ ഒക്കെ ഉണ്ടായിരുന്നു..

അന്ന് അവൾ കുറച്ചു താമസിച്ചാണ് വീട്ടിൽ മടങ്ങി എത്തിയത്..

എവിടെ ആയിരുന്നു ഇതുവരെ….
. ശ്രീഹരി അവളോട് ചോദിച്ചു..

ഇന്ന് എനിക്ക് ചെറിയ ഷോപ്പിംഗ് ഉണ്ടായിരുന്നു, അതാണ്..അവൾ പറഞ്ഞു..

അവൻ ഒന്ന് മൂളിയിട്ട് അകത്തേക്ക് പോയി..

സന്ധ്യക്ക്‌ നാമജപം കഴിഞ്ഞു ആണ് മീനാക്ഷി ഒരു കവറും ആയിട്ട് ശ്രീഹരിയുടെ അടുത്തേക്ക് ചെന്നത്..

എന്താ ഇത്? അവൻ അവളോട് ചോദിച്ചു..

തുറന്നു നോക്ക്.. അവൾ പറഞ്ഞു..

അവൻ പതിയെ അത് തുറന്നു, ഒരു മൊബൈൽഫോൺ ആയിരുന്നു അതിൽ..

ശ്രീഹരിക്ക് മൊബൈൽ ഇല്ലെന്നു ഉള്ള കാര്യം മീനാക്ഷിക്ക് അറിയാം… അത് കൊണ്ടാണ് അവൾ അത് മേടിച്ചത്..

ഞാൻ ശ്രീയേട്ടന് വേണ്ടി മേടിച്ചതാണ്,, എന്തെങ്കിലും ആവശ്യം വന്നാൽ ഒന്നു വിളിക്കാമല്ലോ,,,മീനാക്ഷി അതീവ ഉത്സാഹത്തോട അവനെ നോക്കി..

എനിക്ക് ഇപ്പോൾ ആരെയും വിളിക്കേണ്ട ആവശ്യം ഇല്ല,,, ഇത് താൻ എടുത്തോളൂ… ശ്രീഹരി അത് തിരിച്ചു കൊടുത്തു..

മീനാക്ഷി യിടെ മുഖം വാടി എങ്കിലും അവൻ അത് കൂട്ടക്കാതെ അകത്തേക്ക് കയറി പോയി…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post മയിൽപീലിക്കാവ്: ഭാഗം 14 appeared first on Metro Journal Online.

Related Articles

Back to top button