Gulf
എക്‌സെലന്‍സ് അവാര്‍ഡ് നേടിയവരെ ശൈഖ് മുഹമ്മദ് ആദരിച്ചു

ദുബൈ: മുഹമ്മദ് ബിന്‍ റാശിദ് ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് 2024 നേടിയവരെ യുഎഇ വൈസ് പ്രസിഡന്റും പ്രാധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആദരിച്ചു. രാജ്യത്തിന്റെ ശക്തി കുടികൊള്ളുന്നത് ക്രിയാത്മകതയിലാണെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
എക്‌സലന്‍സ് എന്നത് ഒരു ഗോള്‍ മാത്രമല്ല, യുഎഇ എന്ന നാടിന്റെ ജീവിതചര്യയാണ്. വെല്ലുവിളികളെ അവസരമാക്കി മാറ്റുന്നവരെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുകയെന്നതാണ് എക്‌സലന്‍സ് അവാര്‍ഡിലൂടെ സാദ്യമാക്കുന്നതെന്നും ദുബൈ ഭരണാധികാരി ഓര്‍മിപ്പിച്ചു.
The post എക്‌സെലന്‍സ് അവാര്‍ഡ് നേടിയവരെ ശൈഖ് മുഹമ്മദ് ആദരിച്ചു appeared first on Metro Journal Online.