അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ളയാളാണ് താൻ; എഡിഎമ്മിനെതിരെ പരാതി ലഭിച്ചെന്നും ദിവ്യ

എഡിഎം നവീൻബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പ്രതിയായ പിപി ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം കേൾക്കുന്നു. അഭിഭാഷകനായ കെ വിശ്വൻ മുഖേനയാണ് ദിവ്യ മുൻകൂർ ജാമ്യഹർജി നൽകിയത്
അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് താനെന്ന് ദിവ്യ വാദിച്ചു. അഴിമതിക്കെതിരെ പ്രവർത്തിക്കുന്നത് പൊതുപ്രവർത്തകരുടെ ഉത്തരവാദിത്തമാണ്. തനിക്കെതിരായ ആരോപണങ്ങളിൽ പലതും കെട്ടുകഥകളാണ്. ദീർഘകാലമായി പൊതുപ്രവർത്തന രംഗത്തുണ്ട്
നവീൻ ബാബുവിനെതിരെ രണ്ട് പരാതി കിട്ടിയിരുന്നു. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് തെറ്റായ പ്രവണതയുണ്ട്. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും അജണ്ടയുണ്ടെന്നും ദിവ്യ വാദിച്ചു.
The post അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ളയാളാണ് താൻ; എഡിഎമ്മിനെതിരെ പരാതി ലഭിച്ചെന്നും ദിവ്യ appeared first on Metro Journal Online.