Education

ദിവ്യ വ്യക്തിഹത്യ നടത്തി, സംസാരിച്ചത് ഭീഷണി സ്വരത്തിൽ; ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷൻ

എഡിഎം നവീൻബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷൻ. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ചു വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമാണെന്നും പ്രോസിക്യൂഷൻ പരഞ്ഞു

മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമാണ്. വ്യക്തിഹത്യയാണ് മരണകാരണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഇതിനോട് പ്രതിഭാഗം എതിർപ്പ് അറിയിച്ചപ്പോൾ, ഒന്നര മണിക്കൂർ സംസാരിച്ചില്ലേ, ഇനി അൽപ്പം കേൾക്കൂ എന്ന് കോടതി ആവശ്യപ്പെട്ടു

യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കലക്ടറുടെ മൊഴിയുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. വിദ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു. സ്റ്റാഫ് കൗൺസിലിന്റെ പരിപാടിയിൽ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. പരാതിയുണ്ടെങ്കിൽ ഉത്തരവാദിത്തമുള്ളവർക്ക് പരാതി നൽകാമായിരുന്നുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

The post ദിവ്യ വ്യക്തിഹത്യ നടത്തി, സംസാരിച്ചത് ഭീഷണി സ്വരത്തിൽ; ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷൻ appeared first on Metro Journal Online.

See also  ഉത്തര കൊറിയയുടെ പിന്തുണ റഷ്യക്ക്; പരസ്യ പ്രഖ്യാപനം നടത്തി കിം ജോങ് ഉൻ

Related Articles

Back to top button