ആത്മകഥാ വിവാദത്തിനിടെ ഇപി ഇന്ന് പാലക്കാട്; പി സരിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും

ആത്മകഥാ വിവാദങ്ങൾക്കിടെ ഇ പി ജയരാജൻ ഇന്ന് പാലക്കാട് പി സരിന്റെ പ്രചാരണത്തിനായി എത്തും. വൈകുന്നേരം അഞ്ച് മണിക്ക് മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൊതുയോഗം ജയരാജൻ ഉദ്ഘാടനം ചെയ്യും. ജയരാജന്റെ ആത്മകഥയിൽ പി സരിനെതിരെ പരാമർശമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇടത് സ്ഥാനാർഥിയുടെ പ്രചാരണത്തിനായി അദ്ദേഹം ത്തെുന്നത്
സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടെന്നാണ് ആത്മകഥയിൽ പറയുന്നത്. അവസരവാദരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുമ്പോൾ സരിനെ കുറിച്ചും പറയണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പരാമർശം
ഇപിയുടെ പരാമർശം പാലക്കാട്ടെ പ്രവർത്തകരിലും ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിലാണ് പാർട്ടിയുടെ നിർണായക നീക്കം. ഇപിയെ തന്നെ സരിന്റെ പ്രചാരണത്തിനായി പാലക്കാട് എത്തിക്കുകയാണ് സിപിഎം.
The post ആത്മകഥാ വിവാദത്തിനിടെ ഇപി ഇന്ന് പാലക്കാട്; പി സരിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും appeared first on Metro Journal Online.