Local

കീഴുപറമ്പ് പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പി.കെ. ബഷീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

കീഴുപറമ്പ് : വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു വേണ്ടിയുള്ള കീഴുപറമ്പ് പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പി.കെ. ബഷീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ കെ.സി. ശുകൂർ അധ്യക്ഷത വഹിച്ചു. എം.കെ. ഫാസിൽ, നിയോജകമണ്ഡലം യു.ഡി.എഫ്. ചെയർമാൻ ഗഫൂർ കുറുമാടൻ, കൺവീനർ അഡ്വ. കെ.കെ. അബ്ദുള്ളക്കുട്ടി, മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് പി.പി. സഫറുള്ള, എം.കെ. കുഞ്ഞിമുഹമ്മദ്, എം.ഇ. റഹ്മത്തുള്ള, പ്രൊഫ. കെ.എ. നാസർ, കെ. നജീബ്, വി.പി. സഫിയ ഹുസൈൻ, റൈഹാനത്ത് കുറുമാടൻ, പി.പി.എ. റഹ്മാൻ, രത്നകുമാരി, പി. രാമകൃഷ്ണൻ എടക്കര, അബ്ദുൽ ഹമീദ്, എൻ. കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.

See also  നൗഷാദ് അസോസിയേഷൻ ആറാം വാർഷികവും, പ്രഭാതഭക്ഷണ വിതരണവും, പാലിയേറ്റീവ് കെയർ മെഡിക്കൽസ് എക്യുപ്മെൻസ് വിതരണവും നടത്തി.

Related Articles

Back to top button