Kerala

പട്ടം ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ മതില്‍ ഇടിഞ്ഞുവീണു

തിരുവനന്തപുരം: സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവ ഉദ്ഘാടനം നടന്ന പട്ടം ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ മതില്‍ ഇടിഞ്ഞുവീണു. ക്ലാസ് മുറികളോട് ചേര്‍ന്നുള്ള മതിലാണ് ശക്തമായ മഴയെ തുടര്‍ന്ന് ഇടിഞ്ഞുവീണത്.

മതിലിന്‍റെ അവശിഷ്ടങ്ങള്‍ റോഡിലേക്ക് ചിതറിക്കിടക്കുന്നത് കാരണം ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. സമീപത്തെ മറ്റ് മതിലും ഇടിയുമെന്ന സ്ഥിതിയിലാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് മതില്‍ ഇടിഞ്ഞ് വീണത്. ഈ സമയം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. അതേസമയം, മതില്‍ അപകടാവസ്ഥയിലാണെന്ന് നേരത്തെ അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഈ സ്‌കുളിലാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍, ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു.

See also  കണ്ണൂർ എട്ടിക്കുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു

Related Articles

Back to top button