Education

സമഗ്രമായി അന്വേഷിക്കുമെന്ന് സർക്കാർ

തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വിവാദം അന്വേഷിക്കാൻ എഡിജിപി എച്ച് വെങ്കിടേഷന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു കൊണ്ട് പൂരം ഭംഗിയായി നടത്തുകയെന്നതായിരുന്നു സർക്കാർ ലക്ഷ്യമെന്നും ഉദ്യോഗസ്ഥതല വീഴ്ച കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു. സമഗ്രമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

എഡിജിപി പ്രശ്‌നപരിഹാരത്തിന് ഇടപെടാതിരുന്നത് വീഴ്ചയാണെന്ന് ഡിജിപി അറിയിച്ചിരുന്നു. എഡിജിപിയുടെ വീഴ്ചയടക്കം അന്വേഷിക്കുന്നുണ്ട്. 3500 പോലീസുകാർ സുരക്ഷക്കായി ഉണ്ടായിരുന്നു. പൂരം അലങ്കോലപ്പെട്ടതിലെ സത്യം പുറത്തു കൊണ്ടുവന്ന് ഉചിത നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി

See also  തിരുച്ചിറപ്പള്ളിയിൽ എട്ട് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

Related Articles

Back to top button