Education

പാർട്ടി വിടാനുള്ള തീരുമാനം അബ്ദുൽ ഷുക്കൂർ മാറ്റി

പാർട്ടി വിടുമെന്ന പ്രഖ്യാപിച്ച സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ തീരുമാനം മാറ്റി. പാർട്ടി നേതൃത്വത്തിന്റെ അനുനയ നീക്കം ഫലം കണ്ടതോടെ ഇന്ന് വൈകുന്നേരം നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ അബ്ദുൽ ഷുക്കൂർ എത്തി. പാലക്കാട് ഓട്ടോ ടാക്‌സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭാ കൗൺസിലറുമാണ് ഷുക്കൂർ

ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ വിമർശനമുന്നയിച്ചാണ് പാർട്ടിയിൽ നിന്നും അബ്ദുൽ ഷുക്കൂർ രാജി പ്രഖ്യാപിച്ചത്. എന്നാൽ എഎൻ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ എത്തി അബ്ദുൽ ഷുക്കൂറിനെ അനുനയിപ്പിക്കുകയായിരുന്നു. ഷൂക്കൂറിനെ തോളിൽ കയ്യിട്ടാണ് കൃഷ്ണദാസ് കൺവെൻഷൻ യോഗത്തിലേക്ക് എത്തിച്ചത്.

മാധ്യമങ്ങളോട് രൂക്ഷ വിമർശനമാണ് എഎൻ കൃഷ്ണദാസ് നടത്തിയത്. പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറിയെന്ന വാർത്ത നൽകിയതിനാണ് നേതാവിന്റെ രോഷം.

See also  ഏയ്ഞ്ചൽ: ഭാഗം 27

Related Articles

Back to top button