Local

ഉൾപോര് രൂക്ഷം;റാലി കലക്കിയത് എടവണ്ണപ്പാറയിലെ ചില ചോട്ടാനേതാക്കന്മാർ; സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് വാക്പോര്

“ഇതിൻ്റെ പിന്നിലെ ബുദ്ധി എടവണ്ണപ്പാറ മേഖല എസ്കെഎസ്എസ്എഫ് നയിക്കുന്ന ചില ചോട്ടാ നേതാക്കന്മാർ ആണെന്ന് വ്യക്തമാണ്.“ മുഹമ്മദലി വിശദീകരിക്കുന്നു

എടവണ്ണപ്പാറ:കഴിഞ്ഞദിവസം എടവണ്ണപ്പാറ ടൗണിൽ നടന്ന സന്ദേശ റാലിയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ തങ്ങൾക്ക് ബന്ധമില്ലെന്ന് സമർപ്പിക്കുകയാണ് എസ്കെഎസ്എസ്എഫ് ഖാസി ഫൌണ്ടേഷൻ അനുകൂലിയുമായ മറ്റൊരു പ്രവർത്തകൻ മുഹമ്മദലി പേരാമ്പ്ര തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. റാലി കലക്കാൻ ചില കുബുദ്ധികൾ ശ്രമിച്ചതായും അദ്ദേഹം ആരോപിക്കുന്നു.

Screenshot

അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം 

എടവണ്ണപ്പാറ നബിദിന റാലി. നടന്നതെന്ത്..!?
*******************************
എടവണ്ണപ്പാറ മേഖല സമസ്ത കോർഡിനേഷൻ അതിവിപുലമായി പന്ത്രണ്ട് വർഷത്തോളമായി നബിദിന റാലി നടത്തിപ്പോരുന്ന വിവരം എല്ലാവർക്കും അറിയാമല്ലോ.

അതേ രൂപത്തിൽ ഈ വർഷവും (2024) അതി വിപുലമായി നടത്താൻ തന്നെ കോഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു സ്വാഗത സംഗം രൂപീകരിക്കുകയും ചെയ്തു ഇതിൻ്റെ പ്രവർത്തനം വളരെ ഭംഗിയായി മുന്നോട്ടു പോകുന്നതിൽ അരിശം പൂണ്ട ഒരു വിഭാഗം ദിവസങ്ങൾക്ക് മുന്നേ തന്നെ തടസ്സം നിൽക്കാൻ ശ്രമിച്ചതാണ്.

ഇതേ ദിവസം ഇതേ സമയം മറ്റൊരു റാലി നടത്താൻ തീരുമാനിച്ചു എന്ന് പറഞ്ഞു ഹുബ്ബ്റസൂൽ റാലി മുടക്കാൻ ശ്രമിച്ചിട്ടും കോഡിനേഷൻ നേതാക്കളുടെ ഉചിതമായ ഇടപെടൽ മൂലം അതേ ദിവസം അതേസമയം വാലില്ലാപ്പുഴയിൽ നിന്നും ആരംഭിച്ചു എടവണ്ണപ്പാറ അവസാനിപ്പിക്കുന്ന രീതിയിലേക്ക് ഈ പ്രോഗ്രാം സംഘാടനം ചെയ്യാൻ സാധിച്ചു എന്നത് തന്നെ വലിയ വിജയമായിരുന്നു.

മുടക്കാൻ ശ്രമിച്ചിട്ടും മുടങ്ങാതിരുന്നപ്പോൾ ഗതിയില്ലാതെ അവസാനം പ്രോഗ്രാമിലേക്ക് കയറി കൂടിയ ഈ വിഭാഗത്തിൽ പെട്ടവർ പ്രോഗ്രാം നടക്കുന്നതിന്റെ തൊട്ടുമുൻപ് മുന്നിൽ പിടിക്കേണ്ടിയിരുന്ന ബാനർ അതിക്രമിച്ചു ബലം പ്രയോഗിച്ചു വാങ്ങുകയും വലിച്ചുകീറുകയും ചെയ്തു നബിദിന പ്രോഗ്രാമിൽ മുൻപിൽ പിടിക്കേണ്ട ബാനർ കീറിയാൽ മറ്റൊരു ബാനർ അതേസമയം കിട്ടില്ല എന്ന സാമാന്യബുദ്ധി ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച കുബുദ്ധികൾക്ക് ഉണ്ടായിരുന്നു

അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ട് കഴിഞ്ഞ വർഷത്തെ ബാനർ റഷീദിയയിൽ മടക്കിവെച്ചത് എടുത്തു കൊണ്ടുവരുകയും പ്രോഗ്രാമിനു ആരംഭം കുറിക്കുകയും ചെയ്തു എന്നിട്ടും അരിശം തീരാത്ത ഇവർ എടവണ്ണപ്പാറ ടൗണിൽ വച്ച് വീണ്ടും അതിക്രമിച്ചു റാലി അലങ്കോലമാക്കാൻ ശ്രമിക്കുകയും മുൻനിരയിലെ നേതാക്കന്മാർക്ക് മുമ്പിൽവെച്ച് പഴയ ബാനറും വലിച്ചു കീറാൻ ശ്രമിച്ചു എന്നുള്ളത് എത്രത്തോളം നീചമായ പ്രവൃത്തിയാണ്.

തുടർന്ന് മുന്നിലേക്ക് ചാടി വീണ വിഖായ വളണ്ടിയറെ പോലീസ് പിടിച്ചു സ്റ്റേഷനിൽ ഇട്ടു എന്നത് തന്നെ എത്രത്തോളം വഷളത്തരമാണ് കാണിക്കുന്നത് പുറത്ത് പറയുന്ന ഹുബ്ബ് റസൂൽ പ്രേമം ഒന്നും അകത്തില്ല എന്നത് വ്യക്തമാക്കുന്ന മറ്റൊരു പ്രവർത്തിയായി നാം ഇതിനെ കാണേണ്ടിയിരിക്കുന്നു.

പഴയ ബാനർ പിടിച്ച് ഈ വർഷം നബിദിന പ്രോഗ്രാം നടത്തുന്നതിലെ അഭംഗി എത്രത്തോളം വലുതാണെന്ന് ഊഹിച്ചാൽ അറിയാം എന്നിട്ടും ഈ പ്രോഗ്രാമിന് തടസ്സം നിന്നത് ഖാളി ഫൗണ്ടേഷന്റെ ഗുണ്ടകൾ ആണെന്ന രീതിയിൽ പ്രചരണം നടത്തുന്ന ഈ പച്ചക്കള്ളം ആരെ വെള്ള പൂശാൻ വേണ്ടിയാണ് ഈ പ്രവർത്തിക്ക് നേതൃത്വം നൽകിയത് വിഖായ കോട്ടണിഞ്ഞ ഒരുപറ്റം യുവാക്കൾ ആണെങ്കിലും ഇതിൻ്റെ പിന്നിലെ ബുദ്ധി എടവണ്ണപ്പാറ മേഖല എസ്കെഎസ്എസ്എഫ് നയിക്കുന്ന ചില ചോട്ടാ നേതാക്കന്മാർ ആണെന്ന് വ്യക്തമാണ്.

ഈ മഹിത സംഘടനക്ക് ഇത്തരക്കാർ നേതൃത്വം നൽകിയാൽ നാമാവശേഷമാവുക തന്നെ ചെയ്യും ജില്ല തലത്തിലെയും സംസ്ഥാന നേതാക്കളും ഇതെല്ലാം മനസ്സിലാക്കി മാറ്റെണ്ടവരെ മാറ്റി പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്തരം നാണക്കേടിൻ്റെ പ്രവർത്തി ഈ മേഖലയിൽ സംഭവിക്കില്ലായിരുന്നു വരും ഭാവിയിലെങ്കിലും ഉണർന്നു പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം

എന്തുതന്നെയായാലും ഹുബ്ബ് റസൂൽ പ്രോഗ്രാം അലങ്കോലമാക്കാവുന്ന പാകത്തിന് ഇവരുടെ മനസ്സിനെ മാറ്റിയിട്ടുണ്ടെങ്കിൽ ഇതല്ല ഇതിനപ്പുറവും ഇവർ പ്രവർത്തിക്കും എന്നത് തീർച്ച സംഘടനാ സ്നേഹവും സംഘടനാ പ്രതിബദ്ധതയും ഇല്ലാത്ത ഇവരുടെ കൈകളിലാണ് ഇനിയും ഈ പ്രസ്ഥാനം മുന്നോട്ടുപോകുന്നത് എങ്കിൽ സമസ്ത എന്ന മഹിത സംഘടനയെ ഇവർ കൊന്നു കൊലവിളിക്കും എന്ന് തീർച്ച നാഥൻ ഈ എന്ന മഹിത സംഘടനയെ സംരക്ഷിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

 

See also  അണ്ടർ 14 ക്രിക്കറ്റ് പരിശീലന ക്യാമ്പ് തുടങ്ങി

 

Related Articles

Back to top button