ഡിസിസിയുടെ കത്തിൽ ചർച്ച വേണ്ട; ഹൈക്കമാൻഡ് തീരുമാനം ഫൈനലാണ്: മുരളീധരൻ

പാലക്കാട്ടെ സ്ഥാനർഥിത്വം സംബന്ധിച്ച ഡിസിസിയുടെ കത്തിൽ ഇപ്പോൾ ചർച്ച വേണ്ടെന്ന് കെ മുരളീധരൻ. ഡിസിസി ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്നെ ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതാണ്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പേര് രാഹുൽ മാങ്കൂട്ടത്തിലിന്റേതാണ്. അതനുസരിച്ചാണ് അദ്ദേഹം മത്സരിക്കുന്നത്
ഹൈക്കമാൻഡ് തീരുമാനം വന്നാൽ അത് ഫൈനലാണ്. കത്ത് എങ്ങനെ പുറത്തുവന്നു എന്ന് തനിക്കറിയില്ലെന്നും മുരളീധരൻ പറഞ്ഞു. ഈ കത്ത് നേരത്തെ ഡിസിസി തനിക്ക് അയച്ചു തന്നിരുന്നു. സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു.
പാർട്ടി പ്രവർത്തകരെ നിരാശപ്പെടുത്തുന്ന ഒരു തീരുമാനവും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. അനാവശ്യ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. അത്തരം ചർച്ചകൾ അവസാനിപ്പിച്ച് പാർട്ടി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ശ്രമിക്കണമെന്നും മുരളി ആവശ്യപ്പെട്ടു.
The post ഡിസിസിയുടെ കത്തിൽ ചർച്ച വേണ്ട; ഹൈക്കമാൻഡ് തീരുമാനം ഫൈനലാണ്: മുരളീധരൻ appeared first on Metro Journal Online.