Education
യുവതിയെ വീട്ടിൽ കയറി കടന്നുപിടിച്ചു

ഇതര സംസ്ഥാനക്കാരിയായ യുവതിയെ വീട്ടീൽ കയറി കടന്നുപിടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഭർത്താവ് ജോലിക്കുപോയ സമയത്താണ് യുവാവിന്റെ ലൈംഗികാതിക്രമം.
കുലശേഖരപുരം കോട്ടയ്ക്കപ്പുറം കടവിൽവീട്ടിൽ ജോമോനാണ് (29) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന യുവതി. ഈ സമയം വീടിനുള്ളിൽ അതിക്രമിച്ചുകയറിയ ജോമോൻ ആക്രമിക്കുകയായിരുന്നു
യുവതി തുടർന്ന് പോലീസിൽ പരാതി നൽകി. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.