Kerala

വയനാട് കെട്ടിടത്തിന്റെ ടെറസിന് മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; കാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ

വയനാട് കമ്പളക്കാട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് കണ്ടത്. കമ്പളക്കാട് ഒന്നാം മൈൽ റോഡിലെ നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം. 

കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹത്തിന്റെ രണ്ട് കാലും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണുള്ളത്. പെട്രോൾ കൊണ്ടുവന്ന കുപ്പിയും മദ്യക്കുപ്പിയും സ്ഥലത്ത് നിന്ന് കണ്ടെത്തി. 

ആത്മഹത്യയെന്നാണ് നിഗമനം. കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരടക്കം സ്ഥലത്ത് പരിശോധന നടത്തുകയാണ്.
 

See also  കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ജില്ലയിൽ തിരിച്ചെത്തി; ഒന്നര വർഷം തടവുശിക്ഷ വിധിച്ച് കോടതി

Related Articles

Back to top button