World

ഇസ്രായേൽ കയ്‌പേറിയ വിധി സ്വയം നിർണയിച്ചു; അതവർക്ക് ലഭിച്ചിരിക്കും: ആയത്തുള്ള അലി ഖൊമേനി

ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യാപക ആക്രമണത്തിൽ പ്രതികരിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി. ഇസ്രായേൽ കയ്‌പേറിയതും വേദനാജനകവുമായ വിധി സ്വയം നിർണയിച്ചു, അത് അവർക്ക് ലഭിച്ചിരിക്കുമെന്നും ഖൊമേനി പ്രതികരിച്ചു. ഇസ്രായേൽ ടെഹ്‌റാനിൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്‌സ് മേധാവി മേജർ ജനറൽ ഹുസൈൻ സലാമി അടക്കം കൊല്ലപ്പെട്ടിരുന്നു

ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടം കടുത്ത ശിക്ഷ കാത്തിരിക്കണമെന്നും ഖൊമേനി മുന്നറിയിപ്പ് നൽകി. മഹത്തായ ഇറാൻ ജനതക്ക് എന്ന് പറഞ്ഞു കൊണ്ടാണ് ഖൊമേനി രാജ്യത്തെ അഭിസംബോധന ചെയ്തത്. സയണിസ്റ്റ് ഭരണകൂടം ദുഷിച്ച കരങ്ങളാൽ നമ്മുടെ രാജ്യത്ത് ഒരു കുറ്റകൃത്യം നടത്തി. ഇതിനുള്ള കടുത്ത പ്രതികരണം ഇസ്രായേൽ ഭരണകൂടം കാത്തിരിക്കണം.

ഇസ്രായേൽ ആക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായും ഖൊമേനി സ്ഥിരീകരിച്ചു. നിരവധി കമാൻഡർമാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ പിൻഗാമികളും സഹപ്രവർത്തകരും ഉടൻ തന്നെ ഉത്തരവാദിത്തമേറ്റെടുക്കുമെന്നും ഖൊമേനി പറഞ്ഞു.

See also  2024ലെ ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിക്ക്

Related Articles

Back to top button