Education

എട്ട് കോടി കൊടുത്തില്ല; യുവതിയും പങ്കാളികളും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കത്തിച്ചു

ബെംഗളൂരു: ഹൈദരബാദിലെ വ്യവസായി പ്രമുഖനെ ഭാര്യയായ യുവതിയും പങ്കാളികളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. 54 കാരനായ വ്യവസായി രമേശിനെയാണ് ഭാര്യ 29കാരിയായ നിഹാരികയും കാമുകന്‍ നിഖലും സുഹൃത്തും അങ്കുറും ചേര്‍ന്ന് ക്രൂരമായി കൊന്ന് മൃതദേഹം കത്തിച്ചത്. തെലങ്കാനയില്‍ നിന്ന് രമേശിനെ ശ്വാസം മുട്ടിച്ച് കൊന്ന് കര്‍ണാടകയിലെ കുടകിലെ കാപ്പിത്തോട്ടത്തില്‍വെച്ച് മൃതദേഹം കത്തിക്കുകയായിരുന്നു. മൂന്നാഴ്ച മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത് കര്‍ണാടക പോലീസിന്റെ സി സി ടി വി പരിശോധനയിലാണ്.

കൊലപാതകം നടത്തിയ പ്രതികള്‍ രമേശന്റെ കാറില്‍ കൊടകിലെത്തുകയും മൃതദേഹം കത്തിക്കുകയുമായിരുന്നു. പിന്നീട് ഹൈദരബാദിലേക്ക് തിരിച്ച നിഹാരിക തന്റെ ഭര്‍ത്താവിനെ കാണ്മാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയതോടെ കര്‍ണാടക പോലീസ് സി സി ടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ മൃതദേഹവുമായി സഞ്ചരിച്ച മെഴ്‌സിഡന്‍സ് ബെന്‍സ് കാര്‍ ശ്രദ്ധിച്ചത്. തെലങ്കാന രജിസ്‌ട്രേഷനിലെ ഈ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ചുവന്ന മെഴ്സിഡസ് ബെന്‍സ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്. മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തെലങ്കാന പോലീസുമായി സഹകരിച്ച് രമേശിന്റെ ഭാര്യയെ ചോദ്യം ചെയ്തതോടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് അവള്‍ സമ്മതിക്കുകയും കൂട്ടാളികളായ വെറ്ററിനറി ഡോക്ടറായ നിഖില്‍, അങ്കൂര്‍ എന്നിവരുടെ പേരുകള്‍ പറയുകയും ചെയ്തു.

എന്‍ജിനിയറിംഗ് ബിരുദദാരിയായ നിഹാരിക സ്വത്തിന് വേണ്ടിയാണ് രമേശിനെ വിവാഹം ചെയ്തത്. ഇവര്‍ ഹരിയാന കേന്ദ്രീകരിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ പിടിയിലായിട്ടുണ്ടായിരുന്നു.

ബിസിനസുകാരനായ രമേശിനെ കല്യാണം ചെയ്ത ശേഷം നിഹാരികയ്ക്ക് ആഡംബരജീവിതത്തിന് അടിമയായി.

ഒക്ടോബര്‍ ഒന്നിന് ഹൈദരാബാദിലെ ഉപ്പലില്‍ വെച്ചാണ് വ്യവസായിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് പ്രതി വീട്ടിലേക്ക് പോയി പണവുമായി ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ഉപ്പലില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള കുടകിലേക്ക് മൃതദേഹവുമായി സഞ്ചരിച്ച പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മൃതദേഹം കത്തിക്കുകയായിരുന്നു.

500 സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധി േശേഷമാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്.

The post എട്ട് കോടി കൊടുത്തില്ല; യുവതിയും പങ്കാളികളും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കത്തിച്ചു appeared first on Metro Journal Online.

See also  സംഭൽ വെടിവെപ്പ്; നിരോധനാജ്ഞ നീട്ടി - Metro Journal Online

Related Articles

Back to top button