Kerala

തൃശ്ശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം; അധ്യാപിക അറസ്റ്റിൽ

തൃശ്ശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. നെടുപുഴ പോലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശ്ശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സെലിൻ കീഴടങ്ങുകയായിരുന്നു

ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചറായ സെലിൻ അഞ്ച് വയസുകാരനെ തല്ലിച്ചതച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ മുട്ടിന് താഴെയാകെ അടിയേറ്റ പാടുകൾ കണ്ടിരുന്നു.

The post തൃശ്ശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം; അധ്യാപിക അറസ്റ്റിൽ appeared first on Metro Journal Online.

See also  സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾക്ക് ഇന്ന് തുടക്കം; ബിഎൽഒമാർ വീടുകളിലെത്തും

Related Articles

Back to top button