Gulf

പ്രീമിയം ഈത്തപ്പഴ ഉത്പന്നങ്ങൾക്ക് മാത്രമായി പുതിയ ബ്രാൻഡുമായി അൽ മദീന ഹെറിറ്റേജ് കമ്പനി

റിയാദ്: പ്രീമിയം ഈത്തപ്പഴ ഉത്പന്നങ്ങൾക്ക് ‘മിലാഫ്’ ബ്രാൻഡുമായി അൽ മദീന ഹെറിറ്റേജ് കമ്പനി (എഎംഎച്ച്സി). സൗദിയിൽ നിന്നുള്ള എല്ലാ ഇനം ഈത്തപ്പഴങ്ങളും ആഗോളതലത്തിൽ വിപണനം ചെയ്യുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

അതേസമയം കൃഷി മുതൽ നിർമ്മാണം, പാക്കേജിങ് വരെയുള്ള എല്ലാ വിതരണ ശൃംഖല പ്രവർത്തനങ്ങളിലും ഉയർന്ന നിലവാരം മിലാഫ് ഉയർത്തിപ്പിടിക്കും.

ഈത്തപ്പഴവും ഉപോൽപ്പന്നങ്ങളും വിപണനം ചെയ്യുന്നതിലും ഉൽപാദിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. ഈത്തപ്പഴ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി, പഞ്ചസാര ചേർക്കാത്ത ചോക്ലേറ്റ് ക്രീം, ഈത്തപ്പഴം ക്രീം എന്നിങ്ങനെ വിവിധ ഉൽപ്പന്നങ്ങൾ മിലാഫ് അവതരിപ്പിക്കുന്നുണ്ട്.

സൗദി ഈത്തപ്പഴങ്ങളുടെ മൂല്യവും ഗുണനിലവാരവും ഉയർത്താനും അവയെ ഒരു പ്രീമിയം പോഷകമായി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നതിനാൽ, ലോകമെമ്പാടുമുള്ള ഈത്തപ്പഴ കർഷകർക്ക് കൂടുതൽ വിപണന അവസരങ്ങൾ നൽകുന്നതിനുള്ള സമാരംഭമാണ് മിലാഫെന്ന് എഎംഎച്ച്സി സി ഇ ഒ ബന്ദർ അൽഖഹ്താനി പറഞ്ഞു.

See also  അഴിമതി: ജഡ്ജിമാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ സഊദിയില്‍ അറസ്റ്റില്‍

Related Articles

Back to top button