Education

ഒടുവില്‍ പിപി ദിവ്യ പിടിയില്‍; ചോദ്യം ചെയ്യല്‍ ആരംഭിച്ചു

കണ്ണൂര്‍: എഡിഎം നവീന്‍ ബാംബുവിന്റെ ആത്മഹത്യക്ക് കാരണക്കാരിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യ പിടിയില്‍. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. ഹൈക്കോടതിയിലേക്ക് ജാമ്യ ഹരജിക്ക് പോകാതെ പാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങി അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാനിരിക്കെയാണ് അറസ്റ്റുണ്ടായത്.

പൊലീസ് ദിവ്യയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് വിവരം. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

പൊലീസും ദിവ്യയും പ്രകാരമുണ്ടായ ധാരണ പ്രകാരമായിരുന്നു കസ്റ്റഡി എന്നാണ് റിപ്പോര്‍ട്ട് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ദിവ്യ അറിയിച്ചു. താന്‍ കീഴടങ്ങാന്‍ കോടതിയിലേക്ക് പോവുകയായിരുന്നു എന്ന് ദിവ്യ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ വഴിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് വിവരം. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ദിവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

See also  എഡിജിപി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല

Related Articles

Back to top button