Kerala

വിഎസിന്റെ മുൻ പിഎ എ സുരേഷ് കോൺഗ്രസിലേക്ക്; മലമ്പുഴയിൽ സ്ഥാനാർഥിയാകും

കോൺഗ്രസിൽ ചേരുമെന്ന് സ്ഥിരീകരിച്ച് വിഎസ് അച്യൂതാനന്ദന്റെ മുൻ പിഎ എ സുരേഷ്. അംഗത്വം സ്വീകരിച്ച ശേഷം മലമ്പുഴയിലെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രചാരണം ആരംഭിക്കും. കോൺഗ്രസിൽ ചേരുകയെന്നത് താൻ സ്വയമെടുത്ത തീരുമാനമാണ്. 

നേരത്തെ വിഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ മലമ്പുഴയിലെ സ്വീകരണവേദിയിൽ സുരേഷിനെ പ്രതിപക്ഷ നേതാവ് യുഡിഎഫിലേക്ക് സ്വീകരിച്ചിരുന്നു. എന്നാൽ മറ്റ് പാർട്ടിയിലേക്കില്ലെന്ന നിലപാടിലായിരുന്നു സുരേഷ്. ഈ നിലപാടാണ് ഇപ്പോൾ മാറ്റി കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നത്

കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത് പേരിൽ മാത്രമുള്ള ഒന്നായി മാറി. പാർട്ടിയെ സ്‌നേഹിക്കുന്നവരും ഭരണത്തെ സ്‌നേഹിക്കുന്നവരും എന്നിങ്ങനെ രണ്ട് വിഭാഗമായി കേരളത്തിലെ ഇടതുപക്ഷം മാറി. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഈയൊരു അവസ്ഥയിൽ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കക്ഷിയായുള്ള കോൺഗ്രസിനൊപ്പം ചേരാനാണ് തീരുമാനിച്ചതെന്നും സുരേഷ് പറഞ്ഞു
 

See also  ടി ഐ മധുസൂദനനെതിരെ മത്സരിക്കാൻ വിമതർ; വി കുഞ്ഞികൃഷ്ണനോ വൈശാഖോ സ്ഥാനാർഥിയാകും

Related Articles

Back to top button